കാസർകോട് മൂന്നുനില കെട്ടിടം പൂർണമായി തകർന്ന് വീണു, നിന്ന നിൽപ്പിൽ പൊളിഞ്ഞുവീണത് ബി ജെ പി ഓഫീസ് ഉൾപ്പടെ പ്രവർത്തിച്ചിരുന്ന കെട്ടിടം
Sunday 07 August 2022 12:00 PM IST
കാസർകോട്: കാസർകോട് മൂന്നുനില കെട്ടിടം തകർന്ന് വീണു. കർണാടക - കേരള അതിർത്തിയിൽ രാവിലെ പത്തേകാലോടെയാണ് അപകടമുണ്ടായിരിക്കുന്നത്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടമാണ് തകർന്നുവീണത്.
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി മഴ പെയ്‌തതിന് പിന്നാലെ കെട്ടിടത്തിൽ വിള്ളലുണ്ടായി. തുടർന്ന് കെട്ടിടത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
മൂന്ന് നില കെട്ടിടത്തിന്റെ രണ്ട് നില റോഡ് നിരപ്പിലും ഒരു നില താഴെയുമായിരുന്നു. ബി.ജെ.പിയുടെ ഓഫീസും ചെറിയ വ്യാപാര സ്ഥാപനങ്ങളുമായിരുന്നു ഇവിടെ പ്രവർത്തിച്ചിരുന്നത്.