ഓട്ടോറിക്ഷ ഒത്തിരി ഇഷ്‌ടം

Monday 08 August 2022 3:15 AM IST

കൊച്ചി: കഴിഞ്ഞമാസം മൊത്തം റീട്ടെയിൽ വാഹന വില്പന എട്ടുശതമാനം ഇടിഞ്ഞെങ്കിലും ത്രീവീലറുകളും വാണിജ്യ വാഹനങ്ങളും സ്വന്തമാക്കിയത് മികച്ചനേട്ടം.
ത്രീവീലറുകൾ 80 ശതമാനം വില്പന വളർച്ച നേടിയപ്പോൾ വാണിജ്യ വാഹനങ്ങളുടെ നേട്ടം 27 ശതമാനം. ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസിന്റെ (ഫാഡ)​ റിപ്പോർട്ടനുസരിച്ച് കഴിഞ്ഞമാസം ടൂവീലർ കച്ചവടം 11 ശതമാനവും പാസ‍‍ഞ്ചർ വാഹന (കാർ,​ എസ്.യു.വി.,​ വാൻ)​ വില്പന അഞ്ച് ശതമാനവും ട്രാക്‌ടർ വില്പന 28 ശതമാനവും ഇടിഞ്ഞു.
എ​ല്ലാ​വി​ഭാ​ഗം​ ​ശ്രേ​ണി​ക​ളി​ലു​മാ​യി​ 14.36​ ​ല​ക്ഷം​ ​വാ​ഹ​ന​ങ്ങ​ളാ​ണ് ​ജൂ​ലാ​യി​ൽ​ ​പു​തു​താ​യി​ ​നി​ര​ത്തി​ലെ​ത്തി​യ​ത്.​ 2021​ ​ജൂ​ലാ​യി​ൽ​ ​വി​ല്പ​ന​ 15.59​ ​ല​ക്ഷം​ ​യൂ​ണി​റ്റു​ക​ളാ​യി​രു​ന്നു.
ത്രീ​വീ​ല​റു​ക​ളി​ൽ​ 25.85​ ​ശ​ത​മാ​നം​ ​വി​ഹി​ത​വു​മാ​യി​ ​ബ​ജാ​ജ് ​ഒ​ന്നാ​മ​തും​ 8.27​ ​ശ​ത​മാ​ന​വു​മാ​യി​ ​പി​യോ​ജി​യോ​ ​ര​ണ്ടാ​മ​തു​മാ​ണ്.​ ​വാ​ണി​ജ്യ​ശ്രേ​ണി​യി​ൽ​ 40.49​ ​ശ​ത​മാ​ന​വു​മാ​യി​ ​ടാ​റ്റാ​ ​മോ​ട്ടോ​ഴ്‌​സ് ​മ​റ്റ് ​ക​മ്പ​നി​ക​ളേ​ക്കാ​ൾ​ ​ബ​ഹു​ദൂ​രം​ ​മു​ന്നി​ലാ​ണ്;​ ​ര​ണ്ടാ​മ​തു​ള്ള​ ​മ​ഹീ​ന്ദ്ര​യു​ടെ​ ​വി​ഹി​തം​ 24.79​ ​ശ​ത​മാ​നം.

Advertisement
Advertisement