എസ്.ആർ.എം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ നിയമനം

Monday 08 August 2022 3:20 AM IST

ചെന്നൈ: കാട്ടൻകുളത്തൂർ എസ്.ആർ.എം മെഡിക്കൽ കോളേജിലെ സ്പീച്ച് ലാംഗ്വേജ് പാത്തോളജി കോഴ്‌സിൽ എം.എസ്‌സി ബിരുദം നേടിയ പതിനൊന്ന് വിദ്യാർത്ഥികൾക്ക് അമേരിക്കയിൽ നിയമനം. കോഴ്‌സ് പൂർത്തിയാക്കിയ 13 പേർക്കാണ് കാലിഫോർണിയയിലെ സ്ഥാപനത്തിൽ നിയമനം ലഭിച്ചതെങ്കിലും പതിനൊന്ന് പേരാണ് അമേരിക്കയിലേക്ക് പോകാൻ തയ്യാറായിട്ടുള്ളത്.

കോഴ്‌സ് പൂർത്തിയാക്കിയ എല്ലാവർക്കും ഒന്നിച്ച് അമേരിക്കയിൽ തൊഴിൽ ലഭിക്കുന്നത് ആദ്യമാണെന്ന് എസ്.ആർ.എം മെഡിക്കൽ കോളേജ് ചാൻസലർ ടി.ആർ.പച്ചമുത്തു പറഞ്ഞു. 72,​000 ഡോളറാണ് ​ വാർഷിക ശമ്പളം. തൃശൂരിൽ നിന്നുള്ള ശ്രുതി സത്യൻ,​ കോട്ടയത്ത് നിന്നുള്ള അനഘ രഘു എന്നിവരും ജോലി ലഭിച്ചവരിൽ ഉൾപ്പെടുന്നു.

എസ്.ആർ.എം മെഡിക്കൽ കോളേജിൽ പഠിച്ച എല്ലാവർക്കും ഇന്ത്യയിലും വിദേശത്തുമായി ജോലി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ മികച്ച മെഡിക്കൽ കോളേജുകളുടെ പട്ടികയിൽ എസ്.ആർ.എമ്മിന് 21-ാം സ്ഥാനമുണ്ട്.