പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നഷ്‌ടം ₹18,000 കോടി

Monday 08 August 2022 3:11 AM IST

ന്യൂഡൽഹി: ക്രൂഡോയിൽ വിലവർദ്ധനയ്ക്ക് ആനുപാതികമായി റീട്ടെയിൽ ഇന്ധനവില വർദ്ധിപ്പിക്കാനാവാത്തതിനാൽ വരുമാനം കുറഞ്ഞതോടെ കഴിഞ്ഞപാദത്തിൽ പൊതുമേഖലാ ഇന്ധനവിതരണ കമ്പനികൾ സംയുക്തമായി കുറിച്ചനഷ്‌ടം 18,​840 കോടി രൂപ. 1995.3 കോടി രൂപയാണ് ഇന്ത്യൻ ഓയിലിന്റെ നഷ്‌ടം. ബി.പി.സി.എല്ലിന്റേത് 6,290.8 കോടി രൂപ. എച്ച്.പി.സി.എൽ രേഖപ്പെടുത്തിയത് കമ്പനിയുടെ എക്കാലത്തെയും ഉയർന്ന ത്രൈമാസ നഷ്‌ടമായ 10,​196.94 കോടി രൂപയാണ്.

Advertisement
Advertisement