ദേ​ശീ​യ​പാ​ത​ ​വി​ഷ​യം​:​ ​രാ​ഷ്ട്രീ​യം​ ​മാ​റ്റി​വ​ച്ചാൽ ച​ർ​ച്ച​യ്ക്ക് ​ത​യ്യാ​ർ, റിയാസിന് ഏതുസമയവും തന്റെ ഓഫീസിൽ വരാമെന്ന് വി.​ ​മു​ര​ളീ​ധ​രൻ

Sunday 07 August 2022 9:23 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​റോ​ഡ് ​വി​ക​സ​ന​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​രാ​ഷ്ട്രീ​യം​ ​മാ​റ്റി​ ​നി​റു​ത്തി​യാ​ൽ​ ​ച​ർ​ച്ച​യാ​കാ​മെ​ന്നും​ ​മ​ന്ത്രി​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സി​ന് ​ച​ർ​ച്ച​ക​ൾ​ക്കാ​യി​ ​ഏ​ത് ​സ​മ​യ​വും​ ​ത​ന്റെ​ ​ഓ​ഫീ​സി​ൽ​ ​എ​ത്താ​മെ​ന്നും​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​

മു​ൻ​കാ​ല​ ​സ​ർ​ക്കാ​രു​ക​ളേ​ക്കാ​ൾ​ ​ദേ​ശീ​യ​പാ​ത​ ​വി​ക​സ​ന​ത്തി​നാ​യി​ ​കേ​ര​ള​ത്തെ​ ​പ​രി​ഗ​ണി​ക്കു​ന്ന​ ​സ​ർ​ക്കാ​രാ​ണ് ​കേ​ന്ദ്രം​ ​ഭ​രി​ക്കു​ന്ന​ത്.​ ​മു​ൻ​വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ​ ​തു​ക​ ​റോ​ഡ് ​വി​ക​സ​ന​ത്തി​നാ​യി​ ​സം​സ്ഥാ​ന​ത്തി​ന് ​അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​ദേ​ശീ​യ​പാ​ത​ ​വി​ക​സ​ന​ത്തി​ൽ​ ​പോ​രാ​യ്മ​ക​ളു​ണ്ടെ​ങ്കി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്ത് ​പ​രി​ഹ​രി​ക്കു​ന്ന​തി​ന് ​കേ​ന്ദ്രം​ ​ത​യ്യാ​റാ​ണ്.​ ​

ദേ​ശീ​യ​പാ​ത​ ​അ​തോ​റി​ട്ടി​ക്ക് ​നി​ഷേ​ധാ​ത്മ​ക​ ​നി​ല​പാ​ടെ​ന്ന​ ​വാ​ദം​ ​അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.​ ​ദേ​ശീ​യ​പാ​ത​യി​ലെ​ ​കു​ഴി​ക​ൾ​ക്ക് ​പൂ​ർ​ണ​ ​ഉ​ത്ത​ര​വാ​ദി​ ​ക​രാ​റു​കാ​രാ​ണെ​ന്ന് ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​വി​ശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ​ ​കേ​ന്ദ്ര​ത്തി​ന് ​പ​രാ​തി​ ​ന​ൽ​ക​ണ​മെ​ന്നും​ ​വി​ഷ​യ​ത്തി​ൽ​ ​ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്നും​ ​മ​ന്ത്രി​ ​പ്ര​തി​ക​രി​ച്ചു.​ ​പി​ന്നാ​ലെ​ ​മു​ര​ളീ​ധ​ര​നെ​ ​ത​ള്ളി​ ​മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​രം​ഗ​ത്തെ​ത്തി.​ ​കേ​ന്ദ്ര​മ​ന്ത്രി​ ​നി​ധി​ൻ​ ​ഗ​ഡ്ക​രി​യു​മാ​യി​ ​നേ​രി​ട്ടും​ ​ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ​പ​ല​ത​വ​ണ​യും​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​ട്ടും​ ​ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​ണ് ​റി​യാ​സി​ന്റെ​ ​മ​റു​പ​ടി.