വന്യനായകൻ

Monday 08 August 2022 6:00 AM IST

ധീര​ത​യു​ടെ​ ​വ​ന്യ​മു​ഖ​മാ​ണ് ​സിം​ഹ​ങ്ങ​ൾ.​ ​ആ​ഗ​സ്റ്റ് 10​ന് ​ലോ​ക​ ​സിം​ഹ​ദി​നം​ ​ആ​ച​രി​ക്കു​ന്ന​ത് ​ആ​വാ​സ​ ​വ്യ​വ​സ്ഥ​യി​ൽ​ ​എ​ണ്ണം​ ​കു​റ​ഞ്ഞു​ ​വ​രു​ന്ന​ ​സിം​ഹ​ങ്ങ​ളു​ടെ​ ​പ്രാ​ധാ​ന്യം​ ​തി​രി​ച്ച​റി​ഞ്ഞു​ ​കൊ​ണ്ടാ​ണ്.​ 2020​ ​ൽ​ ​ഏ​ഷ്യ​യി​ലെ​ ​സിം​ഹ​ങ്ങ​ളു​ടെ​ ​ക​ണ​ക്കെ​ടു​പ്പി​ൽ​ ​ഗു​ജ​റാ​ത്തി​ലെ​ ​ഗി​ർ​വ​ന​ങ്ങ​ളി​ൽ​ ​മാ​ത്രം​ 29​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്.​ ​ഭൂ​മി​ ​ശാ​സ്ത്ര​പ​ര​മാ​യ​ ​ക​ണ​ക്കു​ക​ളി​ൽ 36 ​ശ​ത​മാ​നമായി​ അ​വ​രു​ടെ​ ​ആ​വാ​സ​മേ​ഖ​ല​ ​മു​പ്പ​ത്തി​യാ​റു​ശ​ത​മാ​നം​ ​വ​ർ​ദ്ധി​ച്ചു.​ ​എ​ങ്കി​ലും​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​യൂ​ണി​യ​ൻ​ ​ഫോ​ർ​ ​ക​ൺ​സ​ർ​വേ​ഷ​ൻ​ ​ഒ​ഫ് ​നാ​ച്വ​ർ​ ​(​ഐ.​യു.​സി.​എ​ൻ​)​ ​ക​ണ​ക്കു​ ​പ്ര​കാ​രം​ ​ഏ​ഷ്യ​ൻ​ ​സിം​ഹ​ങ്ങ​ൾ​ ​അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണ്. പ്രകൃതി​യോടൊപ്പം മു​തി​ർ​ന്ന​ ​ആ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് 160​-190​ ​വ​രെ​ ​ഭാ​ര​വും​ ​പെ​ൺ​സിം​ഹ​ങ്ങ​ൾ​ക്ക് ​ഫീ​മെ​ലു​ക​ൾ​ക്ക് 110​-112​ ​മു​ത​ൽ​ ​പ​ന്ത്ര​ണ്ട് ​വ​രെ​ ​ഭാ​ര​വു​മു​ണ്ട്.​ 2.92​ ​മീ​റ്റ​ർ​ ​വ​ലി​പ്പ​മു​ള്ള​ ​ഏ​ഷ്യ​ൻ​ ​സിം​ഹ​ത്തി​നാ​ണ് ​ആ​കെ​ ​വ​ലി​പ്പ​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​റെ​ക്കാ​ഡ്. സിം​ഹ​വേ​ട്ട​ ​കൂ​ടു​ത​ലും​ ​ന​ട​ക്കു​ന്ന​ത് ​രാ​ത്രി​യാ​ണ്.​ ​ഇ​രു​ട്ടി​ൽ​ ​അ​വ​യു​ടെ​ ​ക​ണ്ണു​ക​ൾ​ക്ക് ​കാ​ഴ്ച​ശ​ക്തി​ ​കൂ​ടു​ത​ലു​ണ്ട്. 40​ ​കി​ലോ​ ​ഭാ​ര​മു​ള്ള​ ​ഇ​ര​യെ​ ​വ​രെ​ ​ക​ഴി​ക്കാ​ൻ​ ​ക​ഴി​യും.​ ​അ​വ​യു​ടെ​ ​ആ​കെ​ ​ഭാ​ര​ത്തി​ന്റെ​ ​കാ​ൽ​ഭാ​ഗ​മാ​ണി​ത്. ഏ​തു​കാ​ലാ​വ​സ്ഥ​യോ​ടും​ ​ഇ​ണ​ങ്ങാ​നു​ള്ള​ ​ക​ഴി​വു​ണ്ട് ​ഇ​വ​യ്‌​ക്ക്.​ ​വ​ര​ണ്ട​ ​കാ​ലാ​വ​സ്ഥ​യി​ലും​ ​അ​വ​ ​ജീ​വി​ക്കും. ഗണ്യമായ കുറവുകൾ ഡെ​റെ​ക്ക്,​ ​ബെ​വ​ർ​ലി​ ​ജോ​ബ​ർ​ട്ട് ​എ​ന്നീ​ ​ദ​മ്പ​തി​ക​ളു​ടെ​ ​ആ​ശ​യ​മാ​ണ് ​വേ​ൾ​ഡ് ​ല​യ​ൺ​ ​ഡേ.​ 2013​ൽ​ ​നാ​ഷ​ണ​ൽ​ ​ജി​യോ​ഗ്രാ​ഫി​ക്കി​നെ​യും​ ​ബി​ഗ് ​ക്യാ​റ്റ് ​ഇ​നി​ഷ്യേ​റ്റീ​വി​നെ​യും​ ​ഒ​രു​മി​ച്ച് ​കൊ​ണ്ടു​ ​വ​ന്ന് ​അ​വ​ർ​ ​ഈ​ ​സം​രം​ഭം​ ​തു​ട​ങ്ങി. മൂ​ന്ന് ​ദ​ശ​ല​ക്ഷം​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ്,​ ​ആ​ഫ്രി​ക്ക​യി​ലും​ ​യൂ​റേ​ാപ്പ്യൻ ​ഭൂ​ഖ​ണ്ഡ​ത്തി​ലും​ ​സിം​ഹ​ങ്ങ​ൾ​ ​വി​ഹ​രി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ഇ​ന്ന്,​ ​വി​വി​ധ​ ​ഹി​മ​യു​ഗ​ങ്ങ​ളും​ ​പ്ര​കൃ​തി​ ​പ​രി​സ്ഥി​തി​യി​ലെ​ ​മാ​റ്റ​ങ്ങ​ളും​ ​അ​വ​യു​ടെ​ ​എ​ണ്ണ​ത്തി​ൽ ​ ​ഗ​ണ്യ​മാ​യ​ ​കു​റ​വു​ണ്ടാ​ക്കി.​ ​പ്രകൃതി​യി​ലെ പോറലുകളാണ് അവയെ ഭീഷണി​യി​ലെത്തി​ച്ചത്. നാ​ഷ​ണ​ൽ ​ ​യൂ​ണി​യ​ൻ​ ​ഫോ​ർ​ ​ദി​ ​ക​ൺ​സ​ർ​വേ​ഷ​ൻ​ ​ഓ​ഫ് ​നേ​ച്ച​ർ​ ​പ​റ​യു​ന്ന​ത​നു​സ​രി​ച്ച്,​ ​ഭൂ​മി​യി​ൽ​ 30,000​ ​മു​ത​ൽ​ 100,000​ ​വ​രെ​ ​സിം​ഹ​ങ്ങ​ൾ​ ​​ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ​ ഗവേഷകരുടെ കണക്ക്. ഓർക്കാൻ, അറി​യാൻ ലോ​ക​ ​സിം​ഹ​ ​ദി​ന​ത്തി​ന് ​മൂ​ന്ന് ​ല​ക്ഷ്യ​ങ്ങളുണ്ട്. ​സിം​ഹ​ത്തി​ന്റെ​ ​നി​ല​നി​ൽ​പ്പും​ ​വ​ന​ങ്ങ​ളി​ൽ​ ​അ​വ​ ​നേ​രി​ടു​ന്ന​ ​പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചും​ ​അ​വ​ബോ​ധം​ ​വ​ള​ർ​ത്തു​ക​ ​എ​ന്ന​താ​ണ് ​ആ​ദ്യം. ​ര​ണ്ടാ​മ​ത്തേ​ത്,​ ​കൂ​ടു​ത​ൽ​ ​ദേ​ശീ​യ​ ​പാ​ർ​ക്കു​ക​ൾ​ ​സൃ​ഷ്ടി​ക്കു​ക​യും​ ​അ​വ​യു​ടെ​ ​സ്വാ​ഭാ​വി​ക​ ​ആ​വാ​സ​ ​പ​രി​സ്ഥി​തി​ ​സം​ര​ക്ഷി​ക്കാനുമാണ്. ​മൂ​ന്നാ​മ​ത്തേ​ത്,​ ​ദേ​ശീ​യ​പാ​ർ​ക്കു​ക​ൾ​ക്ക് ​സ​മീ​പം​ ​താ​മ​സി​ക്കു​ന്ന​ ​ആ​ളു​ക​ളെ​ ​അ​വ​ർ​ ​നേ​രി​ടേ​ണ്ടി​ ​വ​രു​ന്ന​ ​അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും​ ​സ്വ​യം​ ​എ​ങ്ങ​നെ​ ​സം​ര​ക്ഷി​ക്കാ​മെ​ന്നും​ ​ബോ​ധ​വ​ത് ​ക്ക​രി​ക്കു​ക​ ​എ​ന്ന​താ​ണ്.​ ​

Image Filename Caption

Advertisement
Advertisement