കോൺഗ്രസ് കുടുംബയോഗം

Monday 08 August 2022 12:07 AM IST
ചുട്ടുവോം ബൂത്ത് കുടുംബയോഗം ഡി.സി.സി. പ്രസിഡന്റ് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു

കാസർകോട്: സ്വാതന്ത്ര്യസമരത്തിന്റെ അനുബന്ധ സമരങ്ങളെയും സ്വാതന്ത്ര്യ സമര സേനാനികളെയും തള്ളിപ്പറഞ്ഞവർ ഈ സ്വാതന്ത്ര്യ ദിനത്തിൽ അവരെ അനുസ്മരിക്കാനും ഇന്ത്യൻ ദേശീയതയെ അംഗീകരിക്കാനും മുന്നോട്ടുവന്നത് സ്വാഗതാർഹമാണെന്നും മാപ്പർഹിക്കാത്ത കുറ്റത്തിന്റെ പ്രായശ്ചിത്തമാണ് സംഘപരിവാറിനും സി.പി.എമ്മിനും ഉണ്ടായതെന്നും ഡി.സി.സി. പ്രസിഡന്റ് പി.കെ ഫൈസൽ പറഞ്ഞു. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ചുട്ടുവോം ബൂത്ത് കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ മണ്ഡലം സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ കെ.പി.സി.സി സെക്രട്ടറി എം. അസ്സിനാർ, ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് കുമാർ പള്ളയിൽ വീട്, മുൻ നഗരസഭ ചെയർമാൻ ഡോ. വി. ഗംഗാധരൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എൻ.കെ രത്നാകരൻ, എം. കുഞ്ഞികൃഷ്ണൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിബിൻ, മനോജ് ഉപ്പിലിക്കൈ, സുരേഷ്ബാബു സംസാരിച്ചു. വിവിധ സെഷനുകൽ ഡോ. സരിൻ പാലക്കാട്, ഖാദർ മാങ്ങാട് എന്നിവർ ഉദ്‌ഘാടനം ചെയ്തു.

Advertisement
Advertisement