വിദേശമദ്യം വില്പന നടത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Monday 08 August 2022 12:51 AM IST
അബ്ദുൾ നാസർ

വാഴക്കാട്: വാഴക്കാടും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് അന്യസംസ്ഥാന തൊഴിലാളികൾക്കും മറ്റും വ്യാപകമായി വിദേശമദ്യം വില്പന നടത്തിവന്ന ഓട്ടോ ഡ്രൈവറെ വാഴക്കാട് എസ്.ഐ വിജയരാജന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം പിടികൂടി. ചെറുവായൂർ കാടംതൊടി അബ്ദുൾ നാസറിനെയാണ് (36) ഇന്നലെ വൈകിട്ട് ഓട്ടോറിക്ഷ സഹിതം പിടികൂടിയത്. ഇയാളിൽ നിന്നും 5.5 ലിറ്റർ വിദേശമദ്യവും100 ഓളം പാക്കറ്റ് നിരോധിത ഹാൻസും പിടികൂടി. കോഴിക്കോട് ബിവറേജിൽ കൂലിക്ക് ആളെ വച്ച് വാങ്ങുന്ന മദ്യം ഇരട്ടി വിലക്കാണ് ആവശ്യക്കാർക്ക് വിൽപ്പന നടത്തി വന്നിരുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കും. കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷ്റഫിന് ലഭിച്ച രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടാനായത്.

Advertisement
Advertisement