ഓണക്കാല ലഹരി കുരുക്കാൻ എക്സൈസ് സ്പെഷ്യൽ ഡ്രൈവ്

Monday 08 August 2022 1:54 AM IST

കൊല്ലം: ഓണക്കാലത്തെ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വിപണനം തടയുന്നതിന് സ്‌പെഷ്യൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന് തുടക്കം. സെപ്തംബർ 12ന് രാത്രി 12 വരെയാണ് സ്‌പെഷ്യൽ ഡ്രൈവ്.

വ്യാജമദ്യം,​ സ്പിരി​റ്റ്,​ മയക്കുമരുന്ന് എന്നിവയുടെ കടത്തും സംഭരണവും തടയുകയാണ് ലക്ഷ്യം. രഹസ്യ വിവരശേഖരണം നടത്തിയും പൊതുജനങ്ങളുടെ സഹായത്തോടെയും പൊലീസിനൊപ്പം ചേർന്നും ഇടപെടൽ നടത്തും.

താലൂക്ക് തല പരിശോധനകൾക്ക് പ്രത്യേക സ്ട്രൈക്കിംഗ് സംഘങ്ങളെയും നിയോഗിച്ചു. കൊല്ലം, കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം എന്നിവിടങ്ങളിലാണ് താലൂക്കുതല സംഘങ്ങൾ. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ്, പത്തനാപുരം എക്‌സൈസ് സർക്കിൾ ഓഫീസ്, അഞ്ചൽ എക്‌സൈസ് റേഞ്ച് ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംഘങ്ങളും സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുണ്ടാകും.

സ്പെഷ്യൽ ഡ്രൈവ്

1. എക്‌സൈസ് ഓഫീസിൽ ജില്ലാ കൺട്രോൾ റൂം 24 മണിക്കൂറും

2. നാല് സ്ട്രൈക്കിംഗ് ഫോഴ്‌സ് യൂണി​റ്റുകൾ 24 മണിക്കൂർ

3. ഒന്നിടവിട്ട ദിവസങ്ങളിൽ തീവ്രയജ്ഞ പരിപാടിക്ക് രണ്ട് ടീമുകൾ

4. അബ്കാരി, എൻ.ഡി.പി.എസ് കു​റ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ നിരീക്ഷിക്കും

5. മദ്യ - മയക്കുമരുന്ന് കടത്ത്, വ്യാജമദ്യ വിൽപ്പന നിരീക്ഷിക്കും

6. പൊലീസ്, റവന്യു, ഫോറസ്​റ്റ് സംയുക്ത പരിശോധന
7. കോസ്​റ്റൽ പൊലീസുമായി ചേർന്ന് കടൽ, ഉൾനാടൻ ജലാശയ പട്രോളിംഗ്
8. തമിഴ്‌നാട് പൊലീസുമായി ചേർന്ന് അതിർത്തിയിൽ സംയുക്ത പരിശോധന

9. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും ട്രെയിനുകളിലും നിരീക്ഷണം

10. ചെക്ക്‌ പോസ്​റ്റുകളിൽ സി.സി ടി.വി നിരീക്ഷണം, മിന്നൽ പരിശോധന

11. ബെവ്‌കോ മദ്യം കൊണ്ടുവരുന്ന വാഹനങ്ങളിൽ പരിശോധന

കള്ളുഷാപ്പ് പരിശോധന

1. കള്ള് ഷാപ്പുകളിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരുടെ ഇന്റർ റേഞ്ച് പരിശോധന
2. കൃത്രിമ കള്ള്, നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പരിശോധന
3. പരിശോധനകൾക്ക് പ്രിവന്റീവ് ഓഫീസർമാർക്ക് യൂണി​റ്റ് ചുമതല

ജില്ലാ കൺട്രോൾ റൂം

ഫോൺ: 0474- 2767822, 9400069439

Advertisement
Advertisement