കാട്ടാന ശല്യം: കർഷകർക്ക് ഉടൻ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന്

Monday 08 August 2022 2:12 AM IST
തിരുവിഴാംകുന്ന് നാലിശ്ശേരി അമ്പലത്തിനടുത്ത് വെള്ളാരം കോടുപാടത്ത് കാട്ടാനകളിറങ്ങി വാഴകൾ നശിപ്പിച്ച സ്ഥലം അഖിലേന്ത്യാ കിസാൻ സഭ നേതാക്കൾ സന്ദർശിക്കുന്നു.

മണ്ണാർക്കാട് : തിരുവിഴാംകുന്ന് നാലിശ്ശേരി അമ്പലത്തിനടുത്ത് വെള്ളാരം കോടു പാടത്ത് കാട്ടാനകളിറങ്ങി വിളവെടുക്കാറായ 5000 ത്തോളം വാഴകൾ നശിപ്പിച്ച സ്ഥലം അഖിലേന്ത്യാ കിസാൻ സഭ നേതാക്കൾ സന്ദർശിച്ചു. വലിയ സംഖ്യ വായപയെടുത്തു കൃഷി ചെയ്ത കർഷകരുടെ ക്ഷമയെ വനം വകുപ്പ് അധികൃതർ പരീക്ഷിക്കരുതെന്നും കർഷകർക്ക് എത്രയും പെട്ടന്ന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും കിസാൻ സഭ ജില്ലാ സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ എൻ. ചന്ദ്രശേഖരൻ, സെക്രട്ടറി പി. മുഹമ്മദാലി, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗങ്ങളായ വട്ടത്തൊടി കുഞ്ഞയമ്മു, വളപ്പിൽ അബ്ദു, എന്നിവരും ഉണ്ടായിരുന്നു.

Advertisement
Advertisement