എൽദോസ് പോളിനും അബ്ദുള്ള അബൂബക്കറിനും മുഖ്യമന്ത്രിയുടെ അഭിനന്ദനം
Monday 08 August 2022 2:48 AM IST
തിരുവനന്തപുരം: കോമൺ വെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണവും വെള്ളിയും നേടിയ മലയാളി അത്‌ലറ്റുകൾ എൽദോസ് പോളിനെയും അബ്ദുള്ള അബൂബക്കറിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ അഭിമാനമായ ഇരുവരെയും അഭിനന്ദിക്കുന്നു എന്ന് മുഖ്യമന്ത്രി ഫേസ് ബുക്കിൽ കുറിച്ചു.