കെ.വി. രാധാകൃഷ്ണൻ നിര്യാതനായി

Monday 08 August 2022 2:54 AM IST

കെ.വി.രാധാകൃഷണൻ

മൂവാറ്റുപുഴ: പ്രമുഖ സഹകാരിയും പൊതുപ്രവർത്തകനുമായിരുന്ന കടുംപിടി കുട്ടാട്ട് കെ.വി. രാധാകൃഷ്ണൻ (88) നിര്യാതനായി. ദീർഘകാലം ആയവന പഞ്ചായത്ത് മെമ്പറും വൈസ് പ്രസിഡന്റുമായിരുന്നു. ഒട്ടേറെ സഹകരണ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: ആർ. അമ്പിളി (സെക്രട്ടറി, ഏനാനല്ലൂർ സർവീസ് സഹരണ ബാങ്ക്, ആയവന), ആർ. ലെനിൻ (ന്യൂസ് എഡിറ്റർ, കേരളകൗമുദി, കൊച്ചി). മരുമക്കൾ: സാബു, വി.പി. സംഗീത.

Advertisement
Advertisement