സംസ്ഥാനത്തെ ശിശുപരിപാലനം മോശം, ഉത്തരേന്ത്യക്കാരാണ് കുഞ്ഞുങ്ങളെ നന്നായി സ്‌നേഹിക്കുന്നത്; ആർ എസ് എസ് പ രിപാടിയിൽ വിമർശനവുമായി സി പി എം മേയർ

Monday 08 August 2022 11:04 AM IST

കോഴിക്കോട്: സംസ്ഥാനത്തെ ശിശുപരിപാലനം മോശമാണെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കവേയായിരുന്നു മേയറുടെ പരാമർശം. ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്‌നേഹിക്കുന്നതെന്നും ബീന ഫിലിപ്പ് പറഞ്ഞു.

പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ല എന്നതിലല്ല, ബാല്യകാലത്ത് കുഞ്ഞുങ്ങൾക്കെന്ത് കൊടുക്കുന്നുവെന്നതിലാണ് കാര്യം. കുട്ടികളെ ഉണ്ണിക്കണ്ണനായി കാണണമെന്നും ബീന ഫിലിപ്പ് പറഞ്ഞു. സംഘപരിപാറിന്റെ പരിപാടിയിൽ മേയർ പങ്കെടുത്തതിനെതിരെ പാർട്ടിക്കുള്ളിൽ വിമർശനം ഉയർന്നിട്ടുണ്ട്.


അതേസമയം, പരിപാടിക്ക് പോകരുതെന്ന് പാർട്ടി പറഞ്ഞിട്ടില്ലെന്നും, അമ്മമാരുടെ പരിപാടിയിലാണ് താൻ പങ്കെടുത്തതെന്നും മേയർ പ്രതികരിച്ചു. ബാലഗോകുലം അർ എസ് എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.