കേരള യൂണി.
കേരള: ബി.എ മ്യൂസിക് ഒന്നാം വർഷ ബിരുദ പ്രവേശനം 2019
ഒന്നാം വർഷ ബി.എ മ്യൂസിക്കിന് പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 11 നകം അതത് കോളേജുകളിൽ സമർപ്പിക്കണം.
അഭിരുചി പരീക്ഷകൾ നീറമൺകര എൻ.എസ്.എസ് കോളേജിൽ 15 നും, കൊല്ലം എസ്.എൻ വനിതാകോളേജിൽ 17 നും, തിരുവനന്തപുരം വഴുതയ്ക്കാട് ഗവൺമെന്റ് വനിതാകോളേജിൽ 18 നും നടത്തും. 19 ന് റാങ്ക് പട്ടിക അതത് കോളേജുകളിൽ പ്രസിദ്ധപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പലിനെ സമീപിക്കണം. സർവകലാശാലയിലേയ്ക്ക് അപേക്ഷകൾ അയയ്‌ക്കേണ്ടതില്ല. ഒന്നാം വർഷ ബിരുദ ക്ലാസുകൾ 24 ന് ആരംഭിക്കും.
കേരള: ബിരുദ പ്രവേശനം
ഒന്നാം ഘട്ട അലോട്ട്‌മെന്റ്
ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് http://admissions.keralauniversity.ac.in ൽ. അപേക്ഷകർക്ക് അപേക്ഷാനമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗ് ഇൻ ചെയ്ത് തങ്ങളുടെ അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകർ അഡ്മിഷൻ വെബ്‌സൈറ്റിൽ ലോഗ് ഇൻ ചെയ്ത് നിശ്ചിത സർവകലാശാല ഫീസ് 9-ന് വൈകിട്ട് 5 നകം ഓൺലൈനായി ഒടുക്കി തങ്ങളുടെ അലോട്ട്‌മെന്റ് ഉറപ്പാക്കണം. ഓൺലൈനായി ഫീസ് ഒടുക്കിയ ശേഷം ലഭ്യമാകുന്ന വിവരങ്ങൾ അടങ്ങിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
മേൽപറഞ്ഞ രീതിയിൽ ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്‌മെന്റ് റദ്ദാകുന്നതും അടുത്ത അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്‌മെന്റ് ലഭിച്ചവർ ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കുന്നതിനായി സർവകലാശാല ഫീസ് അടയ്‌ക്കണം. ഒന്ന്, രണ്ട്, മൂന്ന് ഘട്ടം അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിച്ചവർ മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം കോളേജുകളിൽ ഹാജരായാൽ മതി. ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തരാണെങ്കിൽ സർവകലാശാല ഫീസ് ഒടുക്കി അലോട്ട്‌മെന്റ് ഉറപ്പാക്കിയ ശേഷം ആവശ്യമെങ്കിൽ ഹയർ ഓപ്ഷനുകൾ 9 വൈകിട്ട് 5 മണി വരെ നീക്കം ചെയ്യാവുന്നതാണ്. ഹയർ ഓപ്ഷനുകൾ നിലനിറുത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്‌മെന്റിൽ ആ ഓപ്ഷനുകളിലേക്ക് പരിഗണിക്കുന്നതും ഇങ്ങനെയുള്ളവർ പുതിയ അലോട്ട്‌മെന്റിൽ ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.
സ്‌പോർട്സ്/കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കോളേജുകളിലും സ്‌പോർട്സ് ക്വോട്ടയിലേക്കും, എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വോട്ടയിലേക്കുള്ള രജിസ്‌ട്രേഷനുള്ള സൈറ്റ് 16 മുതൽ ലഭ്യമാകും.
പരീക്ഷാഫലം
ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ എൽ.ബി/ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (ഓൾഡ് സ്‌കീം - മേഴ്സി ചാൻസ്), മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എ.എസ്.എൽ.പി (സി.ബി.സി.എസ്.എസ് സ്ട്രീം) സപ്ലിമെന്ററി/മേഴ്സിചാൻസ് ഡിഗ്രി പരീക്ഷാകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയക്കും ജൂൺ 28 വരെ അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം ഡിസംബർ 2018, ഫെബ്രുവരി 2019 ൽ നടത്തിയ ഒന്നും രും വർഷ എം.എ ഇക്കണോമിക്സ് സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ടൈംടേബിൾ
19 മുതൽ ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ബി.ആർക് (2013 സ്‌കീം) റെഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.
അക്കാഡമിക് കലണ്ടർ
സി.ബി.സി.എസ് സമ്പ്രദായത്തിലുളള യു.ജി പ്രോഗാമുകളുടെ 2019-20 അദ്ധ്യയന വർഷത്തിലെ I,III, V സെമസ്റ്ററുകളുടെ അക്കാദമിക് കലണ്ടറുകൾ വെബ്‌സൈറ്റിൽ.
വിദൂര വിദ്യാഭ്യാസ കേന്ദ്രം - ക്ലാസുകൾ
വിദൂര വിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റർ ബി.എ മലയാളം, സോഷ്യോളജി, ഇംഗ്ലീഷ്, ഹിസ്റ്ററി, ബി.കോം ക്ലാസുകൾ 8 മുതൽ കൊല്ലം സെന്ററുകളായ യു.ഐ.റ്റി മുളങ്കാടകം, ബി.എഡ് കോളേജ് തേവള്ളി എന്നിവിടങ്ങളിലായി ആരംഭിക്കും.
ഫയൽ അദാലത്ത്
സർവകലാശാലയിൽ തീരുമാനമാകാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി സംഘടിപ്പിച്ചുവരുന്ന ഫയൽ അദാലത്തിലേക്ക് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രിൻസിപ്പൽമാർ, മാനേജർമാർ എന്നിവരിൽ നിന്നും പരാതികൾ ഓൺലൈനായി സ്വീകരിക്കും. ഇതിനായി സർവകലാശാല വെബ്‌സൈറ്റിൽ പ്രത്യേക ലിങ്ക് ഓപ്പൺ ചെയ്തിട്ടുണ്ട്.
സീറ്റൊഴിവ്
സർവകലാശാലയിലെ 'സെന്റർ ഫോർ ട്രാൻസ്‌ലേഷൻ ആന്റ് ട്രാൻസ്‌ലേഷൻ സ്റ്റഡീസ്' നടത്തുന്ന ഒരു വർഷ 'ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്റ്റഡീസ്' കോഴ്സിന് (രണ്ട് സെമസ്റ്റർ) സീറ്റ് ഒഴിവുണ്ട്. താല്പര്യമുളളവർ അപേക്ഷാഫീസായ 200 രൂപയും ഒന്നാം സെമസ്റ്റർ ഫീസായ 6200 രൂപയും സർട്ടിഫിക്കറ്റുകളും മാർക്കുലിസ്റ്റുകളുമായി (കോപ്പികൾ സഹിതം) നേരിട്ട് സെന്റർ ഫോർ ട്രാൻസ്‌ലേഷൻ സ്റ്റഡീസ്, ARTS Block II (കാര്യവട്ടം കാമ്പസ്) ൽ ജൂൺ 29 ന് മുൻപ് രാവിലെ 11 മണിക്ക് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക്: Hon.Director, Centre for Translation and Translation Studies (Mob: 9207639544, 9349439544)