ഏഴുവയസുകാരിക്ക് മങ്കിപോക്സ് ലക്ഷണം

Tuesday 09 August 2022 12:00 AM IST

കണ്ണൂർ: മങ്കിപോക്‌സ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഞായറാഴ്ച രാത്രി യു.കെയിൽനിന്ന് എത്തിയ കണ്ണൂർ സ്വദേശിയായ ഏഴു വയസുകാരിയെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ പ്രത്യേക ഐസൊലേഷൻ മുറിയിൽ നിരീക്ഷണത്തിലാണ്. കുട്ടിയുടെ സ്രവം എടുത്ത് പരിശോധനയ്ക്ക് അയച്ചു.