ജൂനിയർ ബാസ്കറ്റ് ഫൈനൽ
Tuesday 09 August 2022 6:36 AM IST
കോട്ടയം : മാന്നാനം സെന്റ് എഫ്രേം എച്ച്.എസ്.എസിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിന്റെ പെൺകുട്ടികളുടെ ഫൈനലിൽ കോഴിക്കോട് തൃശൂരിനെ നേരിടും. ആദ്യസെമിയിൽ കോഴിക്കോട് തിരുവനന്തപുരത്തെ 66-39നും രണ്ടാം സെമിയിൽ തൃശൂർ എറണാകുളത്തെ 66-44നും തോൽപ്പിച്ചു.