വർക്കലയിൽ മത്സ്യബന്ധന വളളം അപകടത്തിൽപ്പെട്ടു; മൂന്നുപേരുടെ നില ഗുരുതരം
Tuesday 09 August 2022 11:03 AM IST
തിരുവനന്തപുരം: വർക്കല താഴെ വെട്ടൂരിൽ വള്ളം മറിഞ്ഞു. മത്സ്യബന്ധനത്തിന് പോയ വള്ളമാണ് മറിഞ്ഞത്. മറ്റു വള്ളക്കാരാണ് വെള്ളത്തിൽ മുങ്ങിപ്പോയവരെ രക്ഷപ്പെടുത്തിയത്. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.
മാഹിൻ (60),ഷാഹിദ് (35) ഇസ്മായിൽ (45) എന്നിവരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം. ശക്തമായ കാറ്റിൽ ആടിയുലഞ്ഞ വള്ളത്തിന്റെ എഞ്ചിൻ തകരാറിലാവുകയും നിയന്ത്രണം തെറ്റി മറിയുകയുമായിരുന്നു. വള്ളം മൂന്നുപേരുടെയും തലയ്ക്കിടിച്ചു. ഇതാണ് നില ഗുരുതരമാകാൻ കാരണമായത്.