ആലപ്പുഴയിൽ മത്സ്യബന്ധന വളളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു
Tuesday 09 August 2022 11:22 AM IST
ആലപ്പുഴ: ആലപ്പുഴ ചെട്ടികാട് തീരക്കടലിൽ പൊന്തുവള്ളത്തിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി വള്ളം മറിഞ്ഞ് മരിച്ചു. ചെട്ടികാട് വെളിയിൽ ജസാസിയോസ് ജോസഫാണ് കടലിൽ വീണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. ജോസഫിനെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ കരയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. കടലാക്രമണവും ശക്തമായ തിരയുമുള്ളതിൽ കടലിൽ പോകരുതെന്ന് കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിരുന്നു.