വിശപ്പിനെ  ഭയന്ന്  മരിക്കാൻ പോലും തയാറാകുന്നവരുണ്ട്, ദാ ഇതാണ് ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ജോലി, കൂലി വെറും 954 രൂപ

Tuesday 09 August 2022 12:32 PM IST

ലോകത്ത് അപകടം നിറഞ്ഞ ജോലി ഒരുപാടുണ്ട്. ഇത്തരം ജോലികൾക്ക് നല്ല ശമ്പളവും ലഭിക്കാറുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും അപകടകരമായ ജോലികളിലൊന്നിന് കിട്ടുന്ന കൂലി വെറും 954 രൂപയാണ്.

സജീവമായ അഗ്നിപർവ്വതത്തിനുള്ളിലെ സൾഫർ ഖനനമാണ് ഈ അപകടം പിടിച്ച ജോലി. ഒരു ദിവസം 12 ഡോളർ (954 രൂപ) മാത്രം കൂലിയായി ലഭിക്കും. രണ്ട് ബാസ്‌ക്കറ്റുകളുമായി ഖനനത്തിന് പോകുന്ന ഇവർ 200 പൗണ്ടുമായാണ് തിരികെ എത്തുന്നത്. ഈ ജോലി ചെയ്യുന്നവർ അധികകാലം ജീവിച്ചിരിക്കാറില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഇന്തോനേഷ്യയിലൊക്കെ ഈ ജോലി ചെയ്യുന്നവർ ധാരാളമുണ്ട്.

'എല്ലാ ദിവസവും സൾഫർ ചുമക്കുമ്പോൾ തോളുകൾ വീർക്കും. അപകടം നിറഞ്ഞ ജോലിയാണെങ്കിലും വിശപ്പിനെ ഭയന്ന് മരിക്കാൻ ഞങ്ങൾ ഒരുക്കമാണ്. പുക പുറത്തേയ്‌ക്ക് വന്നാൽ ഓടണം. പുക ശരീരത്തിൽ കയറിയാൽ കുടലിൽ വരിഞ്ഞു മുറുക്കും. സൾഫർ ഉള്ളിലേയ്ക്ക് പോകാതിരിക്കാൻ നനഞ്ഞ തുണി വായിൽ കടിച്ച് പിടിക്കും. അപകടകരമായ സാഹചര്യമാണെങ്കിലും, വിശപ്പിനെ ഭയന്ന് ഞങ്ങൾ മരിക്കാൻ ധൈര്യപ്പെടുന്നു.'- ഒരു തൊഴിലാളി പറഞ്ഞു.

Advertisement
Advertisement