കല്യാൺ ജുവലേഴ്‌സ്: നവീകരിച്ച കോഴിക്കോട് ഷോറൂം ഉദ്ഘാടനം ഇന്ന്

Wednesday 10 August 2022 3:07 AM IST

കൊച്ചി: കല്യാൺ ജുവലേഴ്‌സ് കോഴിക്കോട് മാവൂർറോഡിലെ പറയഞ്ചേരിയിൽ കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ബ്രാൻഡ് അംബാസഡർ മഞ്ജുവാര്യർ ഇന്ന് നിർഹിക്കും. ഉദ്ഘാടനത്തിന്റെ ഭാഗമായി തിരഞ്ഞെടുത്ത ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 75 ശതമാനം വരെ ഇളവുമുണ്ട്. സ്വർണം ഗ്രാമിന് 75 രൂപവരെ ഇളവ് നേടാനും അവസരമുണ്ട്. നാളെ മുതൽ 15 വരെയാണ് ഓഫർ.