ഡോ. ടി.ജെ. മോഹനചന്ദ്രൻ നിര്യാതനായി- back page

Wednesday 10 August 2022 12:16 AM IST

തിരുവനന്തപുരം : പേട്ട തച്ചക്കുടിയിൽ പരേതരായ ടി.എൻ. ജനാർദ്ദനന്റെയും ചെല്ലമ്മയുടെയും മകനും പരേതനായ സദാശിവൻ കോൺട്രാക്ടറുടെ മരുമകനുമായ ഡോ. ടി.ജെ. മോഹനചന്ദ്രൻ (മണി, 77) നിര്യാതനായി. ആർ.എസ്.പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്റെ സഹോദരനാണ്. ടി.ജെ. മോഹനചന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫാർമക്കോളജി വിഭാഗത്തിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഡോ. ഉഷാ സദാശിവൻ (ഗൈനക്കോളജിസ്റ്റ്, റിട്ട. എസ്.എ.ടി ആശുപത്രി , തിരു.) മകൻ: ഡോ. ദീപക് മോഹൻ (യു.കെ.). മരുമകൾ: ലിയാൻ. ചെറുമക്കൾ: ഇഷാന, മഹിയ. മറ്റു സഹോദരങ്ങൾ: പരേതനായ ടി.ജെ. സതീശ് ചന്ദ്രൻ, പ്രൊഫ. സി. സുലോചനാ ദേവി. എസ്.എൻ.ഡി.പി യോഗം മുൻ കൗൺസിലറും എസ്.ആർ.പി ചെയർമാനുമായ എസ്. രഞ്ജിത്ത് ഭാര്യാസഹോദരനാണ്. സംസ്‌കാരം ഇന്നുരാവിലെ 11ന് കുമാരപുരം പൊതുജനം റോഡിലെ വസതിയായ പത്മഗിരിയിൽ.