ഭാരത് ജോഡോ യാത്ര സെപ്‌തംബറിൽ
Wednesday 10 August 2022 1:09 AM IST
ന്യൂഡൽഹി: ദണ്ഡിയാത്രയെ അനുസ്മരിപ്പിച്ച് കന്യാകുമാരി മുതൽ ജമ്മുകാശ്‌മീർ വരെ സെപ്‌തംബർ ഏഴുമുതൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭാരത് ജോഡോ യാത്ര നടത്തും. 150 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 3500 കിലോമീറ്റർ കാൽനട യാത്ര ചെയ്യും. ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങാനിരുന്ന യാത്ര സെപ്‌തംബറിലേക്ക് മാറ്റുകയായിരുന്നു.