സെക്രട്ടേറിയറ്റ് അസോ. ഭാരവാഹികൾ

Wednesday 10 August 2022 1:10 AM IST

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഇടപെട്ടതോടെ ഗ്രൂപ്പ് തർക്കത്തിന് താത്കാലിക വിരാമമിട്ട് കോൺഗ്രസ് അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംഘടനാ സമ്മേളനം കഴിഞ്ഞ് ഒരു മാസത്തിന് ശേഷമാണ് ഭാരവാഹി തിരഞ്ഞെടുപ്പ്. നേരത്തെ ഐ ഗ്രൂപ്പ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത് സംഘടനയിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയിരുന്നു. തുടർന്നാണ് കെ.പി.സി.സി പ്രസിഡന്റ് ഇടപെട്ടത്. എ വിഭാഗം റിട്ടേണിംഗ് ഓഫീസറായി നിശ്ചയിച്ച പി.സി. സാബുവിന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ.

ഭാരവാഹികൾ: എം.എസ്.ജ്യോതിഷ് (പ്രസിഡന്റ്)​,​ സജീവ് പരിശവിള,​ ബി.എസ്.ജയശ്രീ (വൈസ് പ്രസിഡന്റുമാർ)​,​ സി.എസ്.ശരത് ചന്ദ്രൻ (ജനറൽ സെക്രട്ടറി)​,​ ആർ.രഞ്ജിത്ത്,​ എ.നൗഷാദ് ഹുസൈൻ,​ കെ.ശരത് കുമാർ (സെക്രട്ടറിമാർ),​ കെ.എസ്.ഹാരിസ് (ട്രഷറ‍ർ).