'ഹൃദയനൊമ്പരം' പ്രകാശനം ചെയ്തു

Wednesday 10 August 2022 1:16 AM IST
പ്രകാശ് ബാബുവിന്റെ ഹൃദയനൊമ്പരം എന്ന പുസ്തകത്തിന്റെ പ്രകാശനം മുൻ മന്ത്രി ബാബു ദിവാകരന് നൽകി എം.മുകേഷ് എം.എൽ.എ നിർവ്വഹിക്കുന്നു

കൊല്ലം: പ്രകാശ്ബാബു പട്ടത്താനം രചിച്ച 'ഹൃദയനൊമ്പരം' എന്ന നോവലിന്റെ പ്രകാശനം പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളിൽ

എം.മുകേഷ് എം.എൽ.എ, മുൻ മന്ത്രി ബാബുദിവാകരന് നൽകി നിർവഹിച്ചു.

പ്രൊഫ.വി.ഹർഷകുമാർ അദ്ധ്യക്ഷത വഹിച്ചു. ജെ.വിമലകുമാരി, എസ്‌.പി വി.അജിത്, കിഷോർകുമാർ, കെ.ബി.മനോഹർ, സാവൻകിഷോർ, ബി.പ്രദീപ്‌, എസ്‌.പ്രസന്നൻ, ബൈജു എസ്‌.പട്ടത്താനം, ബി.എസ്‌. മനോജ്‌ തുടങ്ങിയവർ സംസാരിച്ചു. പ്രകാശ്ബാബു നന്ദി പറഞ്ഞു.