ഇർഷാദിന്റെ കൊല: രണ്ടുപേർ കൂടി അറസ്റ്റിൽ
Wednesday 10 August 2022 1:17 AM IST
മേപ്പാടി: കോഴിക്കോട് പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി ഇർഷാദിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മേപ്പാടി റിപ്പൺ സ്വദേശികളായ മാടത്തു കണ്ടി മുബഷിർ (36), ചിറക്കൽ മുഹമ്മദ് ഹിബാസ് (32) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കോടതിയിൽ കീഴടങ്ങിയ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഇവരെക്കുറിച്ച് സൂചന ലഭിച്ചത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സംഭവശേഷം ഗൾഫിലേക്ക് കടന്ന മുഖ്യപ്രതി കൈതപ്പൊയിൽ സ്വദേശി ചീനിപ്പറമ്പിൽ മുഹമ്മദ് സ്വാലിഹിനെതിരെ (42) പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.