അഭിമാനത്തേരിൽ നിഹാൽ

Wednesday 10 August 2022 6:30 AM IST

തൃ​ശൂ​ർ​:​ ​നേ​ട്ട​ങ്ങ​ളു​ടെ​ ​അ​ഭി​മാ​ന​ ​തേ​രി​ൽ​ ​നി​ഹാ​ൽ​ ​സ​രി​ൻ.​ ​ചെ​ന്നൈ​യി​ൽ​ ​ന​ട​ന്ന​ ​ചെ​സ് ​ഒ​ളി​മ്പ്യാ​ഡി​ൽ​ ​ബോ​ർ​ഡി​ൽ​ ​സ്വ​ർ​ണം​ ​നേ​ടു​ന്ന​ ​ആ​ദ്യ​മ​ല​യാ​ളി​യാ​യി​ ​നി​ഹാ​ൽ.​ ​ഓ​പ്പ​ൺ​ ​വി​ഭാ​ഗ​ത്തി​ൽ​ ​അ​ഞ്ച് ​ബോ​ർ​ഡു​ക​ളി​ൽ​ ​ര​ണ്ടാം​ ​ബോ​ർ​ഡി​ലാ​ണ് 18ാം​ ​വ​യ​സി​ലെ​ ​ഈ​ ​സു​വ​ർ​ണ​ ​നേ​ട്ടം.​ ​ഓ​പ്പ​ൺ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​ബി​ ​ടീ​മി​നൊ​പ്പം​ ​നി​ഹാ​ൽ​ ​വെങ്കലവും​ ​നേ​ടി.​ ​

ആ​ദ്യ​മാ​യി​ ​ചെ​സ് ​ഒ​ളി​മ്പ്യാ​ഡി​ൽ​ ​പ​ങ്കെ​ടു​ത്ത​ത് ​തൃ​ശൂ​ർ​ ​സ്വ​ദേ​ശി​ ​എ​ൻ.​ആ​ർ.​അ​നി​ൽ​ ​കു​മാ​റാ​ണ്.​ ​അ​തി​ന് ​ശേ​ഷം​ ​ജി.​എ​ൻ.​ഗോ​പാ​ൽ,​ ​നി​ഹാ​ൽ​ ​സ​രി​ൻ,​ ​എ​സ്.​എ​ൽ.​നാ​രാ​യ​ണ​ൻ​ ​എ​ന്നി​വ​രാ​ണ് ​ഒ​ളി​മ്പ്യാ​ഡി​ൽ​ ​പ​ങ്കെ​ടു​ത്തി​ട്ടു​ള്ള​ ​മ​ല​യാ​ളി​ക​ൾ.
ഇ​ന്ത്യ​യു​ടെ​ ​എ​ ​ടീം​ ​അം​ഗ​മാ​യ​ ​എ​സ്.​എ​ൽ.​നാ​രാ​യ​ണ​നും​ ​ഇ​ത്ത​വ​ണ​ ​മി​ക​ച്ച​ക​ളി​ ​പു​റ​ത്തെ​ടു​ത്തി​രു​ന്നു.​ ​ആ​റാം​ ​വ​യ​സി​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​ഫി​ഡേ​ ​റേ​റ്റ​ഡ് ​താ​ര​മാ​യ​ ​നി​ഹാ​ൽ​ ​സ​രി​ൻ​ ​പ്രാ​യം​കു​റ​ഞ്ഞ​ ​അ​ന്താ​രാ​ഷ്ട്ര​ ​ഫി​ഡേ​ ​റേ​റ്റ​ഡ് ​താ​ര​മാ​ണ്.​ ​തൃ​ശൂ​ർ​ ​പാ​ട്ടു​രാ​യ്ക്ക​ൽ​ ​ദേ​വ​മാ​ത​ ​സ്‌​കൂ​ളി​ൽ​ ​പ​ഠി​ക്കു​മ്പോ​ൾ​ ​ചെ​സ് ​കോ​ച്ചാ​യി​രു​ന്ന​ ​മാ​ത്യു.​പി.​ജോ​സ​ഫ് ​പോ​ട്ടൂ​രാ​ണ് ​നി​ഹാ​ലി​ന്റെ​ ​ആ​ദ്യ​ഗു​രു.​ ​എം.​ബി.​മു​ര​ളീ​ധ​ര​ൻ,​ ​പ്രൊ​ഫ.​എ​ൻ.​ആ​ർ.​അ​നി​ൽ​കു​മാ​ർ,​ ​സി.​ടി.​പ​ത്രോ​സ്,​ ​കെ.​കെ.​മ​ണി​ക​ണ്ഠ​ൻ​ ​എ​ന്നി​വ​ർ​ ​നി​ഹാ​ലി​ന്റെ​ ​പ്ര​തി​ഭ​യെ​ ​മി​നു​ക്കി​യെ​ടു​ത്തു.​ ​ശ്രീ​നാ​ഥ് ​നാ​രാ​യ​ണ​ൻ,​ ​വി​ശ്വ​നാ​ഥ​ൻ​ ​ആ​ന​ന്ദി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​വെ​സ്റ്റ് ​ചെ​സ്റ്റ് ​അ​ക്കാ​ഡ​മി​ ​എ​ന്നി​വ​രു​ടെ​ ​പ​രി​ശീ​ല​ന​വും​ ​ക​രു​ത്താ​യി.​ ​ഒ​രേ​സ​മ​യം​ ​വി​വി​ധ​ ​പ്രാ​യ​ത്തി​ലു​ള്ള​ 112​ ​ക​ളി​ക്കാ​രെ​ ​ഒ​റ്റ​യ്ക്ക് ​നേ​രി​ട്ട് ​വി​ജ​യം​ ​വ​രി​ച്ച​ ​അ​ഭി​മാ​ന​നേ​ട്ട​വും​ ​നി​ഹാ​ൽ​ ​പ​ത്താം​ ​വ​യ​സി​ൽ​ ​സ്വ​ന്ത​മാ​ക്കി.​ ​
തൃ​ശൂ​ർ​ ​പൂ​ത്തോ​ളി​ൽ​ ​ഡോ.​എ.​സ​രി​ന്റെ​യും​ ​ഡോ.​ഷി​ജി​ൻ​ ​എ.​ഉ​മ്മ​റി​ന്റെ​യും​ ​മ​ക​നാ​ണ്.

ഇ​ന്ത്യ​യ്ക്ക് ​ഇ​ര​ട്ട​ ​വെ​ങ്ക​ലം

ഉ​സ്ബെ​ക്കി​നും​ ​യു​ക്രെ​യി​നും​ ​സ്വ​ർ​ണം

പ​​​തി​​​നൊ​​​ന്ന് ​​​റൗ​​​ണ്ടു​​​ക​​​ളി​​​ലാ​​​യി​​​ ​​​ന​​​ട​​​ന്ന​​​ ​​​ചെ​​​സ് ​​​ഒ​​​ളി​​​മ്പ്യാ​​​ഡി​​​ൽ​​​ ​​​ഓ​​​പ്പ​​​ൺ​​​ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​ഉ​​​സ്ബെ​​​ക്കി​​​സ്ഥാ​​​നും​​​ ​​​വ​​​നി​​​താ​​​ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​യു​​​ക്രെ​​​യി​​​നു​​​മാ​​​ണ് ​​​സ്വ​​​ർ​​​ണം​​​ ​​​നേ​​​ടി​​​യ​​​ത്.​​​ ​​​ഓ​​​പ്പ​​​ൺ​​​ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​അ​​​ർ​​​മേ​​​നി​​​യ​​​യാ​​​ണ് ​​​വെ​​​ള്ളി​​​ ​​​നേ​​​ടി​​​യ​​​ത്.​​​ ​​​മ​​​ല​​​യാ​​​ളി​​​ ​​​താ​​​രം​​​ ​​​നി​​​ഹാ​​​ൽ​​​ ​​​സ​​​രി​​​ൻ,​​​ ​​​ഡി.​​​ഗു​​​കേ​​​ഷ്,​​​ ​​​പ്ര​​​ഗ്നാ​​​ന​​​ന്ദ,​​​ ​​​അ​​​ധി​​​ബ​​​ൻ,​​​ ​​​റൗ​​​ണ​​​ക്ക് ​​​സ​​​ധ്വ​​​നി​​​ ​​​എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ട്ട​​​ ​​​ഇ​​​ന്ത്യ​​​യു​​​ടെ​​​ ​​​ബി​​​ ​​​ടീം​​​ ​​​വെ​​​ങ്ക​​​ലം​​​ ​​​സ്വ​​​ന്ത​​​മാ​​​ക്കി.​​​ ​അ​വ​സാ​ന​ ​റൗ​ണ്ടി​ൽ​ ​ജ​ർ​മ​നി​യെ​ 3​-1​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​ഇ​ന്ത്യ​ൻ​ ​സം​ഘം​ ​വെ​ങ്ക​ല​മ​ണി​ഞ്ഞ​ത്.​ ​
ഉ​സ്ബെ​ക്ക് ​ഫൈ​ന​ൽ​ ​റൗ​ണ്ടി​ൽ​ ​നെ​ത​ർ​ല​ൻ​ഡ്സി​നെ​ 2​-1​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​സ്വ​ർ​ണം​ ​ഉ​റ​പ്പി​ച്ച​ത്.​ ​​​​മ​​​ല​​​യാ​​​ളി​​​ ​​​താ​​​രം​​​ ​​​എ​​​സ്.​​​എ​​​ൽ​​​ ​​​നാ​​​രാ​​​യ​​​ണ​​​ൻ,​​​ഹ​​​രി​​​കൃ​​​ഷ്ണ,​​​ ​​​അ​​​ർ​​​ജു​​​ൻ,​​​ശ​​​ശി​​​കി​​​ര​​​ൺ​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​മ​​​ത്സ​​​രി​​​ച്ച​​​ ​​​ഇ​​​ന്ത്യ​​​ ​​​എ​​​ടീം​​​ ​​​നാ​​​ലാം​​​ ​​​സ്ഥാ​​​ന​​​ത്താ​​​ണ്.

അ​​​മേ​​​രി​​​ക്ക​​​ൻ​​​ ​​​ചെ​ക്ക്
വ​​​നി​​​ത​​​ക​​​ളി​​​ൽ​​​ ​​​പ​​​ത്താം​​​ ​​​റൗ​​​ണ്ട് ​​​ക​​​ഴി​​​യു​​​മ്പോ​​​ൾ​​​ ​​​ഒ​​​ന്നാം​​​ ​​​സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്ന​​​ ​​​ഇ​​​ന്ത്യ​​​ൻ​​​ ​​​വ​​​നി​​​താ​​​ ​​​എ​​​ ​​​ടീം​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​ഇ​​​ന്ന​​​ലെ​​​ ​​​അ​​​മേ​​​രി​​​ക്ക​​​യോ​​​ട് 1​​​-3​​​ന് ​​​തോ​​​റ്റ​​​തോ​​​ടെ​​​യാ​​​ണ് ​​​വെ​​​ങ്ക​​​ലം​​​ ​​​കൊ​​​ണ്ട് ​​​തൃ​​​പ്തി​​​പ്പെ​​​ടേ​​​ണ്ടി​​​ ​​​വ​​​ന്ന​​​ത്.​​​ കൊ​​​നേ​​​രു​​​ ​​​ഹം​​​പി,​​​ ​​​താ​​​നി​​​യ​​​ ​​​സ​​​ച്ച് ​​​ദേ​​​വ്,​​​വൈ​​​ശാ​​​ലി,​​​ഹ​​​രി​​​ക,​​​ ​​​ഭ​​​ക്തി​​​ ​​​എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ട്ട​​​ ​​​ടീ​​​മാ​​​ണ് ​​​വെ​​​ങ്ക​​​ലം​​​ ​​​നേ​​​ടി​​​യ​​​ത്.​​​ ​​​ടൂ​​​ർ​​​ണ​​​മെ​​​ന്റി​​​ൽ​​​ ​​​ഒ​​​ന്നാം​​​ ​​​സീ​​​ഡാ​​​യി​​​രു​​​ന്നു​​​ ​​​ഈ​​​ ​​​ഇ​​​ന്ത്യ​​​ൻ​​​ ​​​ടീം.​​​ ​​​അ​​​മേ​​​രി​​​ക്ക​​​ ​​​ഏ​​​ഴാം​​​ ​​​സീ​​​ഡും. ​​​അ​വ​സാ​ന​ ​റൗ​ണ്ടി​ൽ​ ​പോ​ള​ണ്ടി​നെ​ ​വീ​ഴ്ത്തി​യാ​ണ് ​യു​ക്രെ​യി​ൻ​ ​പൊ​ന്നി​ലേ​ക്ക് ​എ​ത്തി​യ​ത്.​ ​റ​ഷ്യ​ൻ​ ​അ​ധി​നി​വേ​ശ​ത്തി​ൽ​ ​വ​ല​യു​ന്ന​ ​യു​ക്രെ​യി​ൻ​ ​ജ​ന​ത​യ് ക്കാ​രു​ ​ആ​ശ്വാ​സ​മാ​യി​ ​ഈ​ ​ജ​യം.​ ​ജോ​​​ർ​​​ജി​​​യ​​​ ​​​വെ​​​ള്ളി​​​ ​​​നേ​​​ടി.

നാ​രായ​ണ​നും
തിളങ്ങി

ഓ​പ്പ​ൺ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഇ​ന്ത്യ​ ​എ​ ​ടീ​മി​നൊ​പ്പം​ ​ക​ളി​ച്ച​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​ ​എ​സ്.​എ​ൽ​ ​നാ​രാ​യ​ണ​ൻ​ ​ന​ല്ല​ ​പ്ര​ക​ട​നം​ ​ത​ന്നെ​യാ​ണ് ​കാ​ഴ്ച​വ​ച്ച​ത്.​ 8​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​നി​ന്ന് 5.5​ ​പോ​യി​ന്റ് ​നേ​ടി.​ 4​ ​ജ​യം ,​ 3​ ​സ​മ​നി​ല​,​​ ​ഒ​രു​ ​തോ​ൽ​വി​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​നാ​രാ​യ​ണ​ന്റെ​ ​പ്ര​ക​ട​നം.

Advertisement
Advertisement