നിപ : രോഗി സംസാരിച്ചു

Friday 07 June 2019 12:23 AM IST

കൊച്ചി: നിപ രോഗബാധിതനായ യുവാവ് ഇന്റർകോം വഴി ബന്ധുക്കളുമായി സംസാരിച്ചെന്ന് ആസ്റ്റർ മെഡ്സിറ്റി അധികൃതർ. രോഗിയുടെ നില തൃപ്തികരമാണെന്നും കഴിഞ്ഞ രണ്ടു ദിവസത്തേക്കാൾ മെച്ചപ്പെട്ടെന്നും ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. യുവാവിന് സാധാരണനിലയിൽ ഭക്ഷണം കഴിക്കാൻ കഴിയുന്നുണ്ട്. പനി നേരിയ തോതിലും ഇടവിട്ടുമാണ് വരുന്നത്.