അഡ്വ. സി. ജയചന്ദ്രൻ പി.എസ്.സി അംഗമാകും

Thursday 11 August 2022 12:00 AM IST
അഡ്വ.സി.ജയചന്ദ്രൻ

തിരുവനന്തപുരം: ചെങ്ങന്നൂർ കോടതിയിലെ അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ.സി.ജയചന്ദ്രനെ പി.എസ്.സി അംഗമായി നിയമിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആർ.പാർവതീ ദേവിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്നുളള ഒഴിവിലാണ് നിയമനം.

പാണ്ടനാട് തെക്കേടത്ത് വീട്ടിൽ റിട്ട. പ്രഥമാദ്ധ്യാപകൻ ടി.കെ. ചന്ദ്രചൂഡൻ നായരുടെയും റിട്ട. പ്രഥമാദ്ധ്യാപിക രാധ സി. നായരുടെയും മകനാണ് 56 കാരനായ ജയചന്ദ്രൻ. കേരള ലായേഴ്സ് യൂണിയൻ സംസ്ഥാന കൗൺസിലംഗം, സി.പി.എം മാന്നാർ ഏരിയാ കമ്മിറ്റിയംഗം, കെ.എസ്.ഇ.ബി സ്റ്റാൻഡിംഗ് കൗൺസൽ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു.

ഭാര്യ: രാജശ്രീ അരവിന്ദ് (കനറാ ബാങ്ക്). മക്കൾ: ജെ. മീനാക്ഷി നായർ (സോഫ്റ്റ് വെയർ എൻജിനിയർ), ആനന്ദ് നായർ (പ്ലസ്ടു വിദ്യാർത്ഥി).