നാഷണൽ ലോക് അദാലത്ത് 13ന്

Thursday 11 August 2022 12:02 AM IST

കോഴിക്കോട്: കേരള ലീഗൽ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ 13 ന് ജില്ലാകോടതിയിൽ രാവിലെ 10 മണിക്ക് നാഷണൽ ലോക് അദാലത്ത് നടക്കും. കോടതികളിൽ നിലവിലുളള കേസുകളും പുതിയ പരാതികളും ലോക് അദാലത്തിൽ ഒത്തുതീർപ്പിനായി പരിഗണിക്കും. നിലവിലുള്ള കേസുകൾ ലോക് അദാലത്തിലേക്ക് റഫർ ചെയ്യാൻ കക്ഷികൾക്ക് ആവശ്യപ്പെടാം. സിവിൽ കേസുകൾ വാഹനാപകട കേസുകൾ, ഭൂമി ഏറ്റെടുക്കൽ കേസുകൾ, കുടുംബ തർക്കങ്ങൾ, ഒത്തുതീർക്കാവുന്ന ക്രിമിനൽ കേസുകൾ, ബാങ്ക് വായ്പാസംബന്ധമായ കേസുകൾ തുടങ്ങിയവയും പരിഗണിക്കും. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, താലൂക്ക് ലീഗൽ സർവീസസ് നമ്പറുകളിൽ ബന്ധപ്പെടാം. കോഴിക്കോട് 0495 2365048, 04952366044, കൊയിലാണ്ടി 7012763430, വടകര 0496 2515251

Advertisement
Advertisement