കൺഫർമേഷൻ നൽകാനുള്ള അവസാന തീയതി നീട്ടി

Wednesday 10 August 2022 11:07 PM IST

തിരുവനന്തപുരം:സെർവറിലെ അറ്റകുറ്റജോലികൾ കാരണം വെബ്‌സൈറ്റ് മൂന്ന് ദിവസത്തേക്ക് പ്രവർത്തനരഹിതമായിരുന്നതിനാൽ പി.എസ്.സി നടത്താൻ നിശ്ചയിച്ചിട്ടുള്ള ബിരുദതല പൊതുപ്രാഥമിക,ഒക്‌ടോബർ മാസത്തിലെ പരീക്ഷകൾക്ക് കൺഫർമേഷൻ നൽകാനുള്ള അവസാന തീയതി 14 വരെ നീട്ടി.

സർട്ടിഫിക്കറ്റ് പരിശോധന

കെ.ടി.ഡി.സി യിൽ ബോട്ട് ഡ്രൈവർ - ഒന്നാം എൻ.സി.എ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 175/2022) തസ്തികയിലേക്ക് 16നും ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 160/2022) തസ്തികയിലേക്ക് 19നും രാവിലെ 10.30 മുതൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.അറിയിപ്പ് ലഭിക്കാത്തവർ സി.ആർ.2 വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ:0471-2546433.

തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് എൽ.ഡി.വി (പട്ടികജാതി/പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 74/2020) തസ്തികയിലേക്ക് 16ന് പി.എസ്.സി ആസ്ഥാനത്ത് പ്രമാണപരിശോധന നടത്തും.

Advertisement
Advertisement