അഗ്രി ന്യൂട്രിൻ ഗാർഡൻ പദ്ധതി

Thursday 11 August 2022 12:50 AM IST

കുറുപ്പംപടി: മുടക്കുഴ ഗ്രാമ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ അഗ്രി ന്യൂ ട്രിൻ ഗാർഡൻ (പൊലി ) പദ്ധതി ആരംഭിച്ചു. പഞ്ചായത്തിലെ വിവിധ വാർഡുകളിലെ കുടുംബശ്രീ അംഗങ്ങൾ പച്ചക്കറിത്തൈകൾ വച്ചുപിടിപ്പിക്കുന്നതും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ആരംഭിച്ചിട്ടുള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ദീപ ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, അംഗങ്ങളായ വൽസ വേലായുധൻ, പി.എസ്.സുനിത്ത്, ടി.എൻ.ബിജു, റെജി ഷിജുകുമാർ, സാക്ഷരത പ്രേരക്മാരായ വി.എ.ബിന്ദു, ഷിജി ബെന്നി, രാധിക, ശ്രീജ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement