മാരത്തോൺ പൂർത്തിയാക്കി ദീപക്

Thursday 11 August 2022 12:21 AM IST

തൃപ്പൂണിത്തുറ: സീറോ വേസ്റ്റ് റണ്ണിന്റെ ഭാഗമായി 100 കിലോമീറ്റർ അൾട്രാ മാരത്തൺ പൂർത്തിയാക്കി ദീപക് ഷേണായി. മാലിന്യമുക്ത സന്ദേശം പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് തൃപ്പൂണിത്തുറ എരൂർ സ്വദേശിയായ ദീപക്. പുലർച്ചെ മൂന്ന് മണിക്ക് എരൂരിൽ നിന്ന് ആരംഭിച്ച മാരത്തൺ വൈറ്റില, അരൂർ, തുറവൂർ, ചേർത്തല, വൈക്കം, തലയോലപ്പറമ്പ്, ഉദയംപേരൂർ പ്രദേശങ്ങൾ കടന്ന് രാത്രി 8.30 ന് എരൂരിൽ സമാപിച്ചു. സോൾസ് ഓഫ് കൊച്ചിൻ, റോയൽ റണ്ണേഴ്‌സ് തൃപ്പൂണിത്തുറ, അസെൻഡ്‌ റണ്ണേഴ്‌സ് പുറ്റുമാനൂർ എന്നിങ്ങനെ നിരവധി റണ്ണേഴ്‌സ് ക്ലബ്ബുകളിൽ അംഗമാണ് ദീപക് ഷേണായി.

Advertisement
Advertisement