തപാൽ ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തി

Thursday 11 August 2022 1:24 AM IST

മണ്ണാർക്കാട്: തപാൽ മേഖലയിലെ സ്വകാര്യവത്കരണ നടപടികൾ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്

എൻ.എഫ്.പി.ഇ, എഫ്.എൻ.പി.ഒ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഒരു ദിവസത്തെ സൂചനാ പണിമുടക്ക് നടത്തി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഇ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ വ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി ജീവനക്കാർ മണ്ണാർക്കാട് നഗരത്തിൽ പ്രകടനം നടത്തി. സി. സുജീഷ്, പി. ബാലകൃഷ്ണൻ, അരുൺ, മജ്ജുള ദേവി, പുഷ്പലത, നിഷ എന്നിവർ നേതൃത്വം നൽകി. തുടർന്ന് മണ്ണാർക്കാട് പോസ്റ്റ് ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. ജി.ഡി.എസ് യൂണിയൻ ഒറ്റപ്പാലം ഡിവി. പ്രസിഡന്റ് പി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു നേതാവ് ടി.ആർ. സെബാസ്റ്റ്യൻ, ഐ.എൻ.ടി.യു.സി മണ്ണാർക്കാട് മുൻസിപ്പൽ പ്രസിഡന്റ് പി. അജേഷ്, എൻ.എഫ്.പി.ഇ ഒറ്റപ്പാലം ഡിവിഷൻ സെകട്ടറി വി.വി. വേണുഗോപാലൻ, അനൂപ് ഹസ്സൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement