പ്ളസ് വൺ അപേക്ഷയിലെ പിഴവ്, 5000ലേറെ കുട്ടികൾക്ക് പ്രവേശനം മുടങ്ങി

Thursday 11 August 2022 2:19 AM IST

■ ഈ​ഴ​വ​ ​/​തീ​യ​/​ ​ബി​ല്ല​വ അവ്യക്തത കുരുക്കായി

■തിരുത്താൻ അവസരം നൽകണം

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ള​സ് ​വ​ൺ​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ഓ​ൺ​ലൈൻ അ​പേ​ക്ഷ​യിലെ​ ​ജാ​തി​ ​കോ​ളം​ ​പൂ​രി​പ്പി​ക്കു​ന്ന​തി​ൽ​ ​സം​ഭ​വി​ച്ച​ ​സാ​ങ്കേ​തി​ക​ ​പി​ഴ​വു ​നി​മി​ത്തം​ ​ഇ​ക്കൊ​ല്ലം​ ​സം​സ്ഥാ​ന​ത്ത് ​ഈ​ഴ​വ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​അ​യ്യാ​യി​ര​ത്തി​ലേ​റെ​ ​കു​ട്ടി​കൾ ഗ​വ.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളുക​ളി​ലെ​ ​ആ​ദ്യ​ ​അ​ലോ​ട്ട്മെ​ന്റി​ൽ​ ​നി​ന്ന് ​പു​റ​ത്താ​യി.​ ​ ​എ​സ്.​എ​സ്.​എ​ൽ.​സി​ ​പ​രീ​ക്ഷ​യി​ൽ​ ​ഉ​യ​ർ​ന്ന​ ​മാ​ർ​ക്ക് ​നേ​ടി​യ​വ​രാ​ണ് പ​ല​രും​.
ജാ​തി​ ​കോ​ള​ത്തി​ലെ​ ​ഈ​ഴ​വ​ ​/​തീ​യ​/​ ​ബി​ല്ല​വ​ ​എ​ന്ന​ ​ഓ​പ്ഷ​ൻ​ ​പൂ​രി​പ്പി​ക്കു​ന്ന​തി​ലെ​ ​അജ്ഞ​ത​യും ശ​രി​യാ​യ​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശം​ ​ബ​ന്ധ​പ്പെ​ട്ട​ ​സ്കൂ​ളി​ൽ​ ​നി​ന്നോ,​ ​ഹെ​ൽ​പ്പ് ഡെ​സ്കി​ൽ​ ​നി​ന്നോ​ ​ല​ഭി​ക്കാ​ത്ത​തു​മാ​ണ് ​വി​ന​യാ​യ​ത്.​ ​വി​ല്ലേ​ജ് ​ഓ​ഫീ​സു​ക​ളി​ൽ​ ​നി​ന്ന് ല​ഭി​ച്ച​ ​നോ​ൺ​ ​ക്രി​മി​ലെ​യ​ർ​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് ഒ.​ബി.​സി​ ​ഹി​ന്ദു​ ​എ​ന്ന് ​മാ​ത്ര​മാ​ണ്.​ ​ക​മ്മ്യൂ​ണി​റ്റി​ ​കോ​ള​ത്തി​ൽ​ ​ഈ​ഴ​വ​ ​/​തീ​യ​/​ ​ബി​ല്ല​വ​ ​എ​ന്ന ഓ​പ്ഷ​ൻ​ ​പ്ര​ത്യേ​ക​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ക്കാ​ത്ത​തി​നാൽ​ ​പൂ​രി​പ്പി​ച്ചി​ല്ലെ​ന്നാ​ണ് ​പി​ഴ​വ് ​സം​ഭ​വി​ച്ച​ ​പ​ല​ ​കു​ട്ടി​ക​ളും​ ​അ​വ​രു​ടെ ര​ക്ഷി​താ​ക്ക​ളും​ ​പ​റ​യു​ന്ന​ത്.​ ​ഇ​തോ​ടെ,​സം​വ​ര​ണ​ ​വി​ഭാ​ഗ​ത്തി​ലും​ ​പൊ​തു​വി​ഭാ​ഗ​ത്തി​ലും​ ​ഈ​ ​കു​ട്ടി​ക​ൾ​ ​പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ല്ല.
മ​ല​ബാ​ർ​ ​മേ​ഖ​ല​യി​ൽ​ ​മാ​ത്രം​ ​മൂ​വാ​യി​ര​ത്തി​ലേ​റെ​ ​കു​ട്ടി​ക​ൾ​ ​ആ​ദ്യ​ ​അ​ലോ​ട്ട്മെ​ന്റി​ൽ​ ​നി​ന്ന് പു​റ​ത്താ​യ​താ​യാ​ണ് വി​വ​രം.​ ​മ​റ്റ് ​പ​ല​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​പ​രാ​തി​ക​ൾ​ ​ഉ​യ​രു​ന്നു​ണ്ട്. സ​ർ​ക്കാ​ർ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​അ​പേ​ക്ഷ​ക​ളി​ലെ​ ​പി​ഴ​വ് ​തി​രു​ത്താ​നു​ള്ള​ ​അ​വ​സ​രം​ ​ന​ൽ​ക​ണ​മെ​ന്ന​ ​ആ വ​ശ്യം​ ​ശ​ക്ത​മാ​ണ്.​ ​അ​ല്ലാ​ത്ത​ ​പ​ക്ഷം,​ ​ആ​ദ്യ​ത്തെ ര​ണ്ട് ​അ​ലോ​ട്ട്മെ​ന്റു​ക​ളി​ൽ​ ​നി​ന്നു​ ​ഇ​വ​ർ​ ​പു​റത്താ​വും.​ ​പി​ന്നീ​ടു​ള്ള​ ​സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്റി​ൽ​ ​മാ​ത്ര​മേ​ ​പു​തി​യ​ ​അ​പേ​ക്ഷ​ ​സ​ർ​പ്പി​ക്കാ​ൻ​ ​ക​ഴി​യൂ.​ അ​പ്പോ​ഴേ​ക്കും​ ​പ​ല​ർ​ക്കും അ​ർ​ഹ​ത​പ്പെ​ട്ട​ ​ഇ​ഷ്ട​ ​വി​ഷ​യ​വും​ ​സ്കൂ​ളും​ ​ന​ഷ്ട​മാ​വും.

സ​ർ​ക്കാ​ർ​ ​സ്കൂ​ളു​ക​ളിൽ
ന​ഷ്ടം​ 9​%​ ​സം​വ​ര​ണം

സ​ർ​ക്കാ​ർ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളു​ക​ളി​ൽ​ ​ഈ​ഴ​വ​ ​വി​ഭാ​ഗ​ത്തി​ന് ​അ​ർ​ഹ​ത​പ്പെ​ട്ട ഒ​മ്പ​ത് ​ശ​ത​മാ​നം​ ​സം​വ​ര​ണാ​നു​കു​ല്യ​മാ​ണ് ​അ​പേ​ക്ഷ​യി​ലെ​ ​പി​ഴ​വ് ​നി​മി​ത്തം ന​ഷ്ട​പ്പെ​ടു​ന്ന​ത്.​ ​അ​ടു​ത്ത​ അ​ലോ​ട്ട്മെ​ന്റി​ന് ​മു​മ്പ് ​അ​പേ​ക്ഷ​ക​ളി​ൽ​ ​തി​രു​ത്തൽ വ​രു​ത്തി​യാ​ൽ​ ​സം​വ​ര​ണ​മ​നു​സ​രി​ച്ചു ള്ള​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ക്കും. എ​യ്ഡ​ഡ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളു​ക​ളി​ൽ​ ​നി​ല​വി​ൽ​ ​പി​ന്നാ​ക്ക​ ​സം​വ​ര​ണ​മി​ല്ല.

Advertisement
Advertisement