ഖത്തർ ലോകകപ്പ് നേരത്തേ തുടങ്ങിയേക്കും

Thursday 11 August 2022 4:18 AM IST

ദോഹ: നവംബർ-ഡിസംബർ മാസങ്ങളിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫുട്ബാൾ ലോകകപ്പ് നേരത്തേ നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്തമായി ഒരു ദിവസം നേരത്തേ തുടങ്ങിയേക്കും. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തറിന് കളിക്കാനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യം മുൻനിറുത്തിയാണ് ലോകകപ്പ് ഒരു ദിവസം മുൻപേ തുടങ്ങാൻ തീരുമാനമെടുത്തതിന് പിന്നിൽ എന്നാണ് വിവവരം.

നവംബർ 21ന് ഉദ്ഘാടന മത്സരത്തിൽ നെതർലൻഡ്സും - സെനഗലും തമ്മിൽ ഏറ്റുമുട്ടുമെന്നാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇതിന് പകരം നവംബർ 20ന് ഖത്തറും ഇക്വഡോറും തമ്മിൽ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. കഴിഞ്ഞ 4 ലോകകപ്പിലും ആതിഥേയർ ഉദ്ഘാടന മത്സരത്തിൽ കളിച്ചിരുന്നു. അതേസമയം ഫൈനൽ ഉൾപ്പെടെയുള്ള മറ്ര് മത്സരങ്ങൾക്കൊന്നും മാറ്രമുണ്ടാകില്ലെന്നാണ് അറിയാൻ കഴിയുന്നത്. ഡിസംബർ 18നാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.

Advertisement
Advertisement