എ പി ജെ.അബ്ദുൾ കലാം ഭാരതീയം മാദ്ധ്യമ പുരസ്‌കാരം കെ എസ് സുജിലാലിന്
തിരുവനന്തപുരം : എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി മാദ്ധ്യമ രംഗത്ത് മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് ഡോ.എ.പി.ജെ അബ്ദുൽ കലാം സ്റ്റഡി സെന്ററും ,സ്വസ്തിക് സ്‌കൂൾ ഓഫ് പെർഫോമിംഗ് ആർട്സും സംയുക്തമായി നൽകുന്ന ഭാരതീയം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.കേരളകൗമുദി റിപ്പോർട്ടർ കെ.എസ് സുജിലാൽ പുരസ്‌കാരത്തിന് അർഹനായി.
കാർഷിക സംബന്ധമായ മികച്ച റിപ്പോർട്ടുകൾ, ശാരീരിക പരിമിതികൾക്കിടയിലും കൃഷി ഉപജീവന മാർഗ്ഗമാക്കി മറ്റുള്ളവർക്ക് പ്രചോദനമേകുന്ന കർഷകർ എന്നിവ സംബന്ധിച്ച റിപ്പോർട്ടുകൾ പരിഗണിച്ചാണ് പുരസ്‌കാരം.ബിനു തങ്കച്ചൻ ( മലയാള മനോരമ), ദിലീപ് മലയാലപ്പുഴ (ദേശാഭിമാനി), ആർ.പ്രദീപ് (ജന്മഭൂമി ) അനിരു അശോകൻ ( മാധ്യമം, ), അനിൽ ഗോപി (ഫോട്ടോഗ്രാഫ്രർ, ജന്മഭൂമി, ),പി ഷംസീർ( ഫോട്ടോഗ്രാഫർ ചന്ദ്രിക, ) എന്നിവർക്കും പുരസ്‌കാരം ലഭിച്ചു.
14 ന് നന്ദാവനം കൃഷ്ണപിള്ള ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ അറിയിച്ചു.