ഓപ്പറേഷൻ മത്സ്യ : പരിശോധന ശക്തമാക്കി

Friday 12 August 2022 12:54 AM IST
ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഭക്ഷ്യസുരക്ഷ വിഭാഗവും, ഫിഷറീസ് വകുപ്പും സംയുക്തമായായി മത്സ്യസ്റ്റാളുകളിൽ നടത്തിയ പരിശോധന

ചെങ്ങന്നൂർ : ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ചെങ്ങന്നൂർ, മാവേലിക്കര മണ്ഡലങ്ങളിലെ വിവിധ മത്സ്യമാർക്കറ്റുകളിൽ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷ വിഭാഗവും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. കൊല്ലകടവ് കമ്മി​ഷൻ മാർക്കറ്റ്, കല്ലുമല മാർക്കറ്റ്, പ്രായിക്കര ഫിഷ് ലാൻഡിംഗ് സെന്റർ, പുന്നമൂട് മാർക്കറ്റ് എന്നി​വി​ടങ്ങൾ പരിശോധി​ച്ചു. 30 വാഹനങ്ങളിൽ നിന്നുമായി 40 ഓളം മത്സ്യ സാമ്പിളുകൾ പരിശോധിച്ചു. അമോണിയ, ഫോർമാലിൻ എന്നീ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്താനായില്ല. ചെങ്ങന്നൂർ സർക്കിൾ ഭക്ഷ്യസുരക്ഷാഓഫീസർ ആർ.ശരണ്യ, മാവേലിക്കര സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫീസർ ശ്രീലക്ഷ്മി, ഫിഷറീസ് ഇൻസ്‌പെക്ടർ എം.ദീപു എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement