കെ.എസ്‌.ആർ.ടി.ഇ.എ ധർണ്ണ സമാപിച്ചു

Friday 12 August 2022 12:02 AM IST

പത്തനംതിട്ട : കെ.എസ്‌.ആർ.ടി.ഇ.എ സംസ്ഥാന വ്യാപകമായി ജില്ലാ ഓഫീസുകൾക്ക്‌ മുന്നിൽ നടത്തിവന്ന ദ്വിദിന ധർണ്ണ സമാപിച്ചു. 2-ാം ദിവസം നടന്ന ധർണ്ണ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ്‌ കെ.സി.രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ.ശ്രീകുമാർ അദ്ധ്യക്ഷനായി. സുനിതാകുര്യൻ , കെ.അനിൽകുമാർ, ഹണി ബാലചന്ദ്രൻ, ടി.പി.രാജേന്ദ്രൻ, അജയ് ബി.പിള്ള എന്നിവർ സംസാരിച്ചു.

എ.മധുസൂദനൻ സ്വാഗതവും വി.ആർ.രഞ്ജിത്ത് നന്ദിയും പറഞ്ഞു.

ഹെഡ് ലോഡ് ആൻഡ്‌ ജനറൽ യൂണിയൻ, ആട്ടോ ഡ്രൈവേഴ്സ് യൂണിയനുകൾ ധർണ്ണയെ അഭിവാദ്യം ചെയ്തു.

Advertisement
Advertisement