തോമസ് ഐസക്കിനോട് ഇ.ഡി വ്യക്തി വിവരങ്ങൾ തേടിയത് എന്തിന്?

Friday 12 August 2022 12:00 AM IST

കൊച്ചി: കിഫ്ബിയുടെ മസാലബോണ്ടുമായി ബന്ധപ്പെട്ട് വിദേശനാണ്യ വിനിമയനിയമ (ഫെമ) പ്രകാരം മുൻമന്ത്രി ഡോ. തോമസ് ഐസക്കിന് നൽകിയ സമൻസിൽ വ്യക്തിപരമായ വിവരങ്ങൾ തേടിയത് എന്തിനെന്ന് വിശദീകരിക്കാൻ ഇ.ഡിക്ക് ഹൈക്കോടതി നിർദ്ദേശം. ഇ.ഡിയുടെ സമൻസുകൾ റദ്ദാക്കാൻ തോമസ് ഐസക് നൽകിയ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് വിശദീകരണം തേടിയത്. തോമസ് ഐസക് പ്രതിയല്ലെന്നും വിശദീകരണത്തിന് സമയംവേണമെന്നും ഇ.ഡി മറുപടിനൽകി. തുടർന്ന് ഹർജി ആഗസ്റ്റ് 17ന് മാറ്റി. അതുവരെ സമൻസിൽ തുടർനടപടി സ്വീകരിക്കില്ലെന്ന് ഇ.ഡിക്കുവേണ്ടി കേന്ദ്രസർക്കാർ അഭിഭാഷൻ ജയ്‌ശങ്കർ വി. നായർ വാക്കാൽ ഉറപ്പുനൽകി.

ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകൻ രണ്ടുതവണ തോമസ് ഐസക്കിന് സമൻസ് നൽകിയിരുന്നു. തോമസ് ഐസക്കും കുടുംബാംഗങ്ങളും രാജ്യത്തിനകത്തും പുറത്തുമായി നടത്തിയ ബാങ്കിടപാടുകളടക്കമുള്ള രേഖകളുമായി ഹാജരാകാനാണ് നിർദ്ദേശിച്ചത്. ആദ്യ സമൻസിൽ ആവശ്യപ്പെടാത്ത വിവരങ്ങൾ എങ്ങനെയാണ് രണ്ടാമത്തെ സമൻസിൽ ഉൾപ്പെട്ടതെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. വ്യക്തികളുടെ സ്വകാര്യതയെ മാനിക്കണം. ആദ്യഘട്ടത്തിൽ തന്നെ വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെടുന്നതെന്തിനാണ്? സമൻസ് നൽകരുതെന്നല്ല, നടപടിക്രമങ്ങൾ പാലിക്കണമെന്നാണ് പറയുന്നത്. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥനേ വ്യക്തമാക്കാനാവൂവെന്ന് മറുപടി നൽകി ഇ.ഡിയുടെ അഭിഭാഷകൻ സമയംതേടിയത്.

കുറ്റമെന്താണെന്നുപോലും വ്യക്തമാക്കാതെയാണ് ഇ.ഡി സമൻസ് നൽകിയതെന്ന് തോമസ് ഐസക്കിനു വേണ്ടി സുപ്രീംകോടതി അഭിഭാഷകൻ സിദ്ധാർത്ഥ ദവെ ആരോപിച്ചു. കുറ്റങ്ങൾ കണ്ടെത്താനുള്ള അന്വേഷണമാണ് ഇ.ഡി നടത്തുന്നത്. ഇങ്ങനെ പരിശോധിച്ച് കുറ്റങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ ഇ.ഡിക്ക് അധികാരമില്ല. കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ആക്ട് പ്രകാരം രൂപംനൽകിയ കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമപരമാണെന്നും ഹർജിക്കാരൻ വിശദീകരിച്ചു.

സ​മ​ൻ​സ് ​പി​ൻ​വ​ലി​ക്കാ​ൻ​ ​ഇ.​ഡി​ ​ക്ക്
ക​ത്ത് ​ന​ൽ​കി​ ​:​തോ​മ​സ് ​ഐ​സ​ക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​കി​ഫ്ബി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ത​നി​ക്ക് ​ല​ഭി​ച്ച​ ​സ​മ​ൻ​സ് ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​അ​ഭ്യ​ർ​ത്ഥി​ച്ച് ​ഇ.​ഡി​ക്ക് ​ക​ത്തു​ ​ന​ൽ​കി​യെ​ന്ന് ​മു​ൻ​ ​മ​ന്ത്രി​ ​തോ​മ​സ് ​ഐ​സ​ക്ക്.
ത​നി​ക്ക് ​ല​ഭി​ച്ച​ ​ര​ണ്ട് ​നോ​ട്ടീ​സു​ക​ളി​ലും​ ​കു​റ്റം​ ​വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.​ ​കി​ഫ്ബി​യോ​ ​താ​നോ​ ​എ​ങ്ങ​നെ​യാ​ണ് ​ഫെ​മ​ ​നി​യ​മം​ ​ലം​ഘി​ച്ച​തെ​ന്നും​ ​എ​ന്തി​നാ​ണ് ​അ​ന്വേ​ഷ​ണ​മെ​ന്നും​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​കു​റ്റം​ ​വ്യ​ക്ത​മാ​ക്കാ​തെ​യു​ള്ള​ ​അ​ന്വേ​ഷ​ണം​ ​സു​പ്രീം​കോ​ട​തി​ ​വി​ല​ക്കി​യി​ട്ടു​ള്ള​താ​ണ്.​ ​സ​മീ​പ​കാ​ല​ത്തെ​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​പ്ര​കാ​രം​ ​ഇ​തി​ന് ​ഇ​ഡി​ക്ക് ​അ​വ​കാ​ശം​ ​ഉ​ണ്ടെ​ന്ന് ​ചി​ല​ ​ചാ​ന​ലു​ക​ളി​ൽ​ ​ക​ണ്ടു.​ ​ഈ​ ​വി​ധി​ക്ക് ​ആ​ധാ​ര​മാ​യ​ ​കേ​സ് 2022​ലെ​ ​ക​ള്ള​പ്പ​ണം​ ​ത​ട​യ​ൽ​ ​നി​യ​മ​ ​പ്ര​കാ​ര​മു​ള്ള​താ​ണ്.​ ​സ​മ​ൻ​സി​ൽ​ ​പ​റ​യു​ന്ന​ത് ​ഫെ​മ​ ​നി​യ​മ​മാ​ണ്.​ ​അ​തി​ന് ​ഇ​തു​പോ​ലെ​യു​ള്ള​ ​അ​ന്വേ​ഷ​ണം​ ​അ​നു​വ​ദ​നീ​യ​മ​ല്ല.
മ​സാ​ല​ബോ​ണ്ടി​ൽ​ ​നി​യ​മ​ലം​ഘ​നം​ ​ഉ​ണ്ടെ​ങ്കി​ൽ​ ​വ്യ​ക്ത​ത​ ​വ​രു​ത്താ​ൻ​ ​റി​സ​ർ​വ്വ് ​ബാ​ങ്കി​നോ​ടു​ ​ചോ​ദി​ച്ചാ​ൽ​ ​മ​തി.​ ​മ​സാ​ല​ബോ​ണ്ട് ​ഇ​റ​ക്കാ​ൻ​ ​റി​സ​ർ​വ് ​ബാ​ങ്ക് ​അ​നു​മ​തി​ ​ത​ന്നി​ട്ടു​ള്ള​താ​ണ്.​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​മ്പ​രും​ ​അ​നു​വ​ദി​ച്ചു.​ ​മൂ​ന്നു​ ​വ​ർ​ഷ​മാ​യി​ ​ഫ​ണ്ടി​ന്റെ​ ​വി​നി​യോ​ഗം​ ​സം​ബ​ന്ധി​ച്ച് ​കി​ഫ്ബി​ ​മാ​സം​തോ​റും​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കു​ന്നു​ണ്ട്.​ ​പ്ര​തി​കൂ​ല​മാ​യ​ ​ഒ​രു​ ​പ​രാ​മ​ർ​ശം​പോ​ലും​ ​ആ​ർ.​ബി.​ഐ​ ​ന​ട​ത്തി​യി​ട്ടി​ല്ല.​ ​റെ​ഗു​ലേ​റ്റ​ർ​ക്കു​ ​പ​രാ​തി​ ​ഇ​ല്ലെ​ങ്കി​ൽ​ ​ഇ.​ഡി​യു​ടെ​ ​പ​രാ​തി​ക്ക് ​എ​ന്ത് ​സാം​ഗ​ത്യം​?​ ​ആ​ദ്യം​ ​കു​റ്റം​ ​എ​ന്തെ​ന്നു​ ​പ​റ​യ​ണം.​ ​അ​ത് ​പ​റ​യാ​നി​ല്ലെ​ങ്കി​ൽ​ ​സ​മ​ൻ​സ് ​പി​ൻ​വ​ലി​ക്ക​ണം.​ ​ഇ​താ​ണ് ​ഞാ​ൻ​ ​ക​ത്തി​ലൂ​ടെ​ ​പ​റ​ഞ്ഞി​ട്ടു​ള്ള​ത്.
ര​ണ്ട് ​സ​മ​ൻ​സ് ​അ​യ​ച്ചു.​ ​ര​ണ്ടു​ ​പ്രാ​വ​ശ്യ​വും​ ​ത​നി​ക്ക് ​കി​ട്ടും​ ​മു​മ്പ് ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ക്കു​ ​കി​ട്ടി.​ ​ഇ​ത് ​ബോ​ധ​പൂ​ർ​വ്വ​മു​ള്ള​ ​പ്ര​ചാ​ര​വേ​ല​യാ​ണ്.​ ​ഇ.​ഡി​ ​ബി.​ജെ.​പി​യു​ടെ​ ​രാ​ഷ്ട്രീ​യ​ ​ച​ട്ടു​ക​മാ​ണ്.
ധ​ന​മ​ന്ത്രി​യെ​ന്ന​ ​നി​ല​യി​ലാ​ണ് ​കി​ഫ്ബി​യു​ടെ​ ​ചു​മ​ത​ല​വ​ഹി​ച്ച​ത്.​ ​ഏ​ത് ​രേ​ഖ​യും​ ​കി​ഫ്ബി​യി​ൽ​ ​നി​ന്ന് ​ശേ​ഖ​രി​ക്കാ​വു​ന്ന​തേ​യു​ള്ളൂ.​ ​മ​ന്ത്രി​യോ​ ​എം.​എ​ൽ.​എ​യോ​ ​അ​ല്ലാ​ത്ത​തി​നാ​ൽ​ ​കി​ഫ്ബി​ ​രേ​ഖ​ക​ൾ​ ​സ​മാ​ഹ​രി​ക്കാ​ൻ​ ​ത​നി​ക്കു​ ​ക​ഴി​യി​ല്ലെ​ന്നും​ ​ഐ​സ​ക്ക് ​വ്യ​ക്ത​മാ​ക്കി.