കേരള സർവകലാശാല ബി.എഡ് പ്രവേശനം

Friday 12 August 2022 12:00 AM IST

ബി.എഡ് പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ പോർട്ടലിൽ മാവേലിക്കര പീറ്റ് മെമ്മോറിയൽ ട്രെയിനിംഗ് കോളേജിനെ ഹൈക്കോടതി ഉത്തരവ് പ്രകാരം ഉൾപ്പെടുത്തി. തുടർനടപടികൾ അംഗീകാരം സംബന്ധിച്ചുള്ള എൻ.സി.ടി.ഇയുടെ അന്തിമ തീരുമാനത്തിന് വിധേയമായിരിക്കും. വിവരങ്ങൾക്ക് https://admissions.keralauniversity.ac.in/ .

രണ്ടാം സെമസ്റ്റർ ബി.എസ്‌.സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി (247),​ ബി.എസ്.സി ബയോടെക്‌നോളജി (മൾട്ടിമേജർ) (350),​ ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് (351),​ ബി.വോക് ടൂറിസം, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്(352) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ബി.എ‌‌സ്സി ‌ കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (241), ബി.എ ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബി.എസ്‌സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (328),ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് (315),ബിഎസ്.സി എൻവയൺമെന്റൽ സയൻസ് ആൻഡ് എൻവയൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ് (216),​ ബി.കോം കൊമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് (339),​ (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2015 - 2018 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) ഡിസംബർ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ സി.ആർ.സി.ബി.സി.എസ്.എസ്,​ ബി.കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (റഗുലർ- 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്- 20അഡ്മിഷൻ, മേഴ്സി ചാൻസ് -2014 അഡ്മിഷൻ) ഡിസംബർ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് 2020-2021 ബാച്ച് വിദ്യാർത്ഥികളുടെ മാർച്ചിൽ നടത്തിയ എം.ഫിൽ ഹിന്ദി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റർ എം.സി.എ ഡിഗ്രി (സപ്ലിമെന്ററി, മേഴ്സി ചാൻസ്) ഡിസംബർ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സി.ബി.സി.എസ്, ബി.എസ്.സി രണ്ടാം സെമസ്റ്റർ (റെഗുലർ- 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി- 2019 അഡ്മിഷൻ, സപ്ലിമെന്ററി 2015-2018 അഡ്മിഷൻ, മേഴ്സി ചാൻസ്, 2014 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്, ബി.എസ്.സി ഇലക്ട്രോണിക്സ് (340)ഡിഗ്രി പരീക്ഷയുടെ (2020 റഗുലർ, ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി, 2014 മേഴ്സി ചാൻസ്) ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.എ മലയാളം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ബി.കോം കൊമേഴ്സ് ടാക്സ് പ്രൊസീജിയർ പ്രാക്ടീസ് (2020 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2015-2018 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ബി.കോം കോമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് (339), ( 2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2015 - 2018 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) ഡിസംബർ 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്റ്റർ ബി.ടെക് (യു.സി.ഇ.കെ) (2018 സ്‌കീം) മാർച്ച് 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിപ്പിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യൂവേഷൻ സെക്ഷനിൽ 22, 23 തീയതികളിൽ ഹാജരാകണം.

നാലാം സെമസ്റ്റർ എം.എ/ എം.എസ്.സി /എം കോം/ എം.എസ്.ഡബ്ലിയു (ന്യൂജനറേഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ 16 വരെയും 150 രൂപ പിഴയോടുകൂടി 19 വരെയും 400 രൂപ പിഴയോടുകൂടി 22 വരെയും www.slcm.keralauniversity.ac.in ലൂടെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.ബി.എ മേഴ്സി ചാൻസ് പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 16 വരെയും150 രൂപ പിഴയോടെ 20 വരെയും 400 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.

Advertisement
Advertisement