ബി.എസ്‌സി നഴ്‌സിംഗ് 23 വരെ ഫീസ് അടയ്ക്കാം

Friday 12 August 2022 12:00 AM IST

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലെ ബി.എസ്‌സി നഴ്‌സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 23 വരെ അപേക്ഷാഫീസ് അടയ്ക്കാം. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in വഴി അപേക്ഷ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 25. ജനറൽ, എസ്.ഇ.ബി.സി വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. പ്രോസ്സ്‌പെക്ടസ്സ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക്: 0471-2560363, 364.

മാ​ർ​ക്ക് ​അ​പ്‌​ലോ​ഡ് ​ചെ​യ്യാം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ്ല​സ്ടു​വി​ന് ​മാ​ത്ത​മാ​റ്റി​ക്സ്,​ ​ഫി​സി​ക്സ്,​ ​കെ​മി​സ്ട്രി,​ ​എ​ന്നീ​വ​ ​വി​ഷ​യ​ങ്ങ​ൾ​ക്ക് ​ല​ഭി​ച്ച​ ​മാ​ർ​ക്ക് ​അ​പ്‌​ലോ​ഡ് ​ചെ​യ്യാ​നു​ള്ള​ ​സ​മ​യം​ ​ഇ​ന്ന് ​വൈ​കി​ട്ട് 5​ന് ​അ​വ​സാ​നി​ക്കും.​ ​പ്ര​വേ​ശ​ന​പ​രീ​ക്ഷ​ ​ക​മ്മീ​ഷ​ണ​റു​ടെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് ​മാ​ർ​ക്ക് ​അ​പ്‌​ലോ​ഡ് ​ചെ​യ്യേ​ണ്ട​ത്.​ ​മാ​ർ​ക്ക് ​അ​പ്‌​ലോ​‌​ഡ് ​ചെ​യ്യാ​ത്ത​വ​രെ​ ​അ​ലോ​ട്ട്മെ​ന്റി​ന് ​പ​രി​ഗ​ണി​ക്കി​ല്ലെ​ന്ന് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷാ​ ​ക​മ്മീ​ഷ​ണ​ർ​ ​അ​റി​യി​ച്ചു.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 0471​ 2525300.

വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ 429​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ൽ​ ​ത​സ്‌​തി​ക​മാ​റ്റ​ ​നി​യ​മ​നം​ ​വ​ഴി​ 429​ ​പേ​രെ​ ​നി​യ​മി​ച്ചു.​ ​ഇ​തു​മൂ​ലം​ ​സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ​ ​ഒ​ഴി​ഞ്ഞു​ ​കി​ട​ന്നി​രു​ന്ന​ 429​ ​എ​ച്ച്.​എ​സ്.​എ​സ്.​ടി​ ​(​ജൂ​നി​യ​ർ​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​നം​ ​ന​ട​ക്കും.​ ​എ​ച്ച്.​എ​സ്.​എ​സ്.​ടി​ ​(​ജൂ​നി​യ​ർ​)​ ​ആ​യി​ ​നി​യ​മ​നം​ ​ല​ഭി​ച്ച​ ​എ​ച്ച്.​എ​സ്.​എ,​ ​യു.​പി.​എ​സ്.​എ​ ​/​ ​എ​ൽ.​പി.​എ​സ്.​എ,​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗം​ ​മി​നി​സ്റ്റീ​രി​യ​ൽ​ ​ജീ​വ​ന​ക്കാ​ർ,​ ​ലാ​ബ് ​അ​സി​സ്റ്റ​ന്റ് ​ജീ​വ​ന​ക്കാ​ർ​ ​എ​ന്നി​വ​ർ​ ​നി​ല​വി​ല​ത്തെ​ ​ത​സ്തി​ക​യി​ൽ​ ​നി​ന്നും​ ​വി​ടു​ത​ൽ​ ​ചെ​യ്യു​ന്ന​ ​മു​റ​യ്‌​ക്ക് ​ആ​ ​ത​സ്തി​ക​ക​ളി​ൽ​ ​പു​തി​യ​ ​ഒ​ഴി​വു​ക​ൾ​ ​നി​ല​വി​ൽ​ ​വ​രും.

Advertisement
Advertisement