സ്വാതന്ത്റ്യദിനാഘോഷം മന്ത്റി ജെ.ചിഞ്ചുറാണി പതാക ഉയർത്തും

Friday 12 August 2022 1:51 AM IST

കൊല്ലം: ജില്ലയിലെ സ്വാതന്ത്റ്യദിനാഘോഷ ചടങ്ങുകൾ 15ന് രാവിലെ 9ന് ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. മന്ത്റി ജെ. ചിഞ്ചുറാണി പതാക ഉയർത്തും. പൊലീസ്, എക്‌സൈസ്, ഫയർഫോഴ്‌സ്, എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ്, സ്​റ്റുഡന്റ് പൊലീസ്, ബാൻഡ് ട്രൂപ്പുകൾ എന്നിവരുൾപ്പെട്ട പരേഡ് നടക്കും. സ്‌കൂൾ, സർക്കാർ ഐ.ടി.ഐ വിദ്യാർത്ഥികൾ ദേശഭക്തിഗാനം അവതരിപ്പിക്കും. പൊലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ്, സി​റ്റി പൊലീസ്, റൂറൽ വനിതാ പൊലീസ്, എക്‌സൈസ് ഗാർഡ്‌സ്, ഫയർ ആൻഡ് റെസ്‌ക്യു, സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ്, ജൂനിയർ റെഡ്‌ക്രോസ്, സ്​റ്റുഡന്റ് പൊലീസ് എന്നിവരുടെ ഓരോ പ്ലാ​റ്റൂൺ വീതമാണ് പരേഡിൽ പങ്കെടുക്കുന്നത്. പ്ലാസ്​റ്റിക് നിരോധിച്ചിട്ടുണ്ട്. ചുമതലയുള്ള ഉദ്യോഗസ്ഥർ 14ന് വൈകിട്ട് 5ന് സ്​റ്റേഡിയത്തിൽ എത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സ്വാതന്ത്റ്യദിനത്തിൽ വിദ്യാർത്ഥികൾക്ക് സൗജന്യ കൺസഷൻ യാത്ര അനുവദിക്കും.

Advertisement
Advertisement