തീരദേശ ഹൈവേ: സെൻട്രൽ ലൈൻ മാർക്കിംഗ് തുടങ്ങി

Friday 12 August 2022 1:53 AM IST

കൊല്ലം: തീരദേശ ഹൈവേ നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി തിരിച്ച് കല്ലിടുന്നതിന് മുന്നോടിയായി സെൻട്രൽ ലൈൻ മാർക്കിംഗ് തുടങ്ങി. ഈ സെൻട്രൽ ലൈനിൽ നിന്ന് ഇരുവശത്തേക്കും 7 മീറ്റർ വീതിയിലാകും റോഡ്.

അഴീക്കലിൽ നിന്ന് തുടങ്ങി കാപ്പിൽ ഭാഗത്തേക്കാണ് ജില്ലയിലെ കല്ലിടൽ. പരവൂർ ഭാഗത്ത് കാപ്പിലിൽ നിന്ന് പൊഴിക്കര ക്ഷേത്രത്തിന്റെ പിൻഭാഗത്ത് എത്തുന്ന തരത്തിൽ പൂർണമായും തീരപ്രദേശത്ത് കൂടി കടലിന് സമാന്തരമായാണ് പുതിയ അലൈൻമെന്റ് തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ മണിയംകുളം പാലം വഴിയുള്ള അലൈൻമെന്റാണ് തയ്യാറാക്കിയിരുന്നത്. പഴയ അലൈൻമെന്റ് പ്രകാരം സ്ഥലം ഏറ്റെടുത്താൽ ഏകദേശം 135 ഓളം വീടുകൾ പൂർണമായും അതിലേറെ വീടുകൾ ഭാഗികമായും നഷ്ടമാകും. വളരെ പരിമിതമായ നഷ്ടം മാത്രമേ പുതിയ അലൈൻമെന്റ് പ്രകാരം ഉണ്ടാവുകയുള്ളു.

Advertisement
Advertisement