ശരീരത്തിൽ നാൽപ്പതിലധികം വരകൾ, രാത്രി സഞ്ചാരി, ഓറഞ്ചും കറുപ്പും നിറം; അത്യപൂർവമായ പാമ്പിനെ പിടിക്കുന്നതിനിടയിൽ മറ്റൊരു അതിഥി കൂടി വാവയ്ക്ക് മുന്നിലെത്തി

Friday 12 August 2022 1:17 PM IST

കർണാടകയിലെ കുടകിൽ സ്നേക്ക് റെസ്ക്യൂവർ ആയ സുരേഷ് പൂജാരിക്കൊപ്പമാണ് വാവ സുരേഷിന്റെ ഇന്നത്തെ യാത്ര. കുടകിലെ കാപ്പിത്തോട്ടത്തിൽ പണിക്കാരാണ് പാമ്പിനെ കണ്ടത്, ഓറഞ്ചും,കറുപ്പും കലർന്ന നിറത്തിലുള്ള പാമ്പാണ്‌. മനോഹരമായ കാപ്പിത്തോട്ടം, ആനകൾ ഇടക്കിടെ വരാറുള്ള തൊട്ടമാണ്. പാമ്പിനെ കണ്ട കാപ്പിമരത്തിന് താഴെയായി കരിയിലകൾ കൂടി കിടക്കുന്നു. അതിനടിയിലാണ് പാമ്പിനെ കണ്ടെത്തിയത്. സുരേഷ് പൂജാരി ഇതുവരെ ഈ പാമ്പിനെ കണ്ടിട്ടില്ല, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...