അവയവദാതാക്കൾക്ക് ആസ്റ്ററിൽ സ്‌മാരകം

Saturday 13 August 2022 12:27 AM IST

കൊച്ചി: അവയവങ്ങൾ ദാനം ചെയ്ത് ജീവൻ വെടിഞ്ഞവർക്കായി ആസ്റ്റർ മെഡ്‌സിറ്റിയിൽ നിർമ്മിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. ആസാദ് മൂപ്പൻ നിർവഹിച്ചു. സംസ്ഥാനത്ത് മരണാനന്തരം അവയവദാനം നൽകിയ എല്ലാവരുടെയും പേരുകൾ പ്രദർശിപ്പിക്കും.

പെരിയാർ തീരത്ത് ''ഗാർഡൻ ഒഫ് ലൈഫ്'' എന്ന പേരിലാണ് സ്‌മാരകം നിർമ്മിക്കുക. ആസ്റ്റർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലീഷ മൂപ്പൻ, ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ, മെഡിക്കൽ അഫയേഴ്‌സ് ഡയറക്ടർ ഡോ. ടിആർ ജോൺ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement