അരാജകത്വം സൃഷ്ടിക്കരുത്

Saturday 13 August 2022 12:01 AM IST

കൊച്ചി: പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നയസമീപനങ്ങൾ തിരുത്തി ശാക്തീകരണത്തിന് സർക്കാർ തയ്യാറാകണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സി.വി. വിജയൻ, റവന്യു ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് കെ. ട്രഷറർ മിനിമോൾ, സംസ്ഥാന കമ്മിറ്റി അംഗം കെ.എ. റിബിൻ, തോമസ് പീറ്റർ, ജിതിൻ ജോസഫ്, പി. സമീർ, ശ്രീനി എസ്. പൈ, മുഹമ്മദ് ഹാഫിസ്, എൻ.വി. ജിബിൻ, വി.പി. ഫ്രാൻസിസ്, ജൂലിയാമ്മ മാത്യു, കെ.ബി. നിസാം, ഫാബിയാൻ മെയ്ൻ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement