ആൻഡമാന് കപ്പൽ നീറ്റിലറക്കി

Saturday 13 August 2022 12:05 AM IST

കൊച്ചി: ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിന് വേണ്ടി നിർമ്മിച്ച യാത്രാക്കപ്പൽ കൊച്ചി കപ്പൽശാല നീറ്റിലിറക്കി. അടൽ എന്നു പേരിട്ട കപ്പലിൽ 1200 പേർക്ക് സഞ്ചരിക്കാൻ കഴിയും. ആയിരം ടൺ ചരക്കും വഹിക്കാൻ കഴിയും. കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയിൽ നിന്ന് ദ്വീപിലേയ്ക്ക് സഞ്ചരിക്കാൻ കഴിയുന്ന കപ്പൽ വൈദ്യുതിയിലും പ്രവർത്തിക്കും. 157 മീറ്റർ നീളമുള്ള കപ്പലിന് 18 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. 104 ജീവനക്കാരുണ്ട്. ഡീലക്സ് ക്യാബിനുകൾ മുതൽ ബങ്ക് ക്ളാസ് വരെ സൗകര്യങ്ങൾ ലഭിക്കും. ആധുനിക ഭക്ഷ്യശാല, വിനോദസൗകര്യങ്ങളുമുണ്ട്.

Advertisement
Advertisement