ഗോപു നന്തിലത്ത് ജി-മാർട്ടിൽ ഗ്രേറ്റ് ഫ്രീഡം ഓഫർ

Saturday 13 August 2022 3:09 AM IST

 ഗൃഹോപകരണങ്ങൾക്ക് 60% വരെ ഡിസ്കൗണ്ട്

 10 ടാറ്റാ പഞ്ച് കാറുൾപ്പെടെ സമ്മാനങ്ങളുമായി പഞ്ച് പഞ്ച് ഓഫറും

തൃശൂർ: 75-ാം സ്വാതന്ത്ര്യ ദിനാഘോഷം പ്രമാണിച്ച് ഗോപു നന്തിലത്ത് ജി-മാർട്ടിൽ 60 ശതമാനം വരെ ഡിസ്കൗണ്ടുമായി അഞ്ചുനാൾ നീളുന്ന ഗ്രേറ്റ് ഫ്രീഡം ഓഫർ. നറുക്കെടുപ്പിലൂടെ 10 ഭാഗ്യശാലികൾക്ക് 10 ടാറ്റാ പഞ്ച് കാറുകൾ ബമ്പർ സമ്മാനമായി നേടാവുന്ന ജി-മാർട്ട് ഓണം പ‍ഞ്ച് പഞ്ച് ഓഫറുമുണ്ട്.

50 വീതം എൽ.ഇ.ഡി ടിവി.,​ റഫ്രിജറേറ്റർ,​ വാഷിംഗ് മെഷീൻ,​ മൈക്രോവേവ് ഓവൻ,​ ടാബ്‌ലെറ്റ്,​ സ്മാർട്ട്ഫോണുകൾ,​ സ്മാർട്ട് വാച്ചുകൾ എന്നിവയും സമ്മാനമായി നേടാം. കമ്പനിയുടെ ഡിജിറ്റൽ ഡിവിഷനായ ജി-മൊബൈലിൽ നിന്ന് സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ബ്ളൂടൂത്ത് സ്പീക്കർ,​ സ്മാർട്ട്‌വാച്ച് തുടങ്ങിയവ 75 രൂപയ്ക്ക് സ്വന്തമാക്കാം. ലാപ്‌ടോപ്പുകൾക്ക് 30 ശതമാനം വരെ ഡിസ്കൗണ്ടുണ്ട്.

ആക്‌സസറികൾക്കും പ്രത്യേക ഓഫറും സമ്മാനങ്ങളുമുണ്ട്.

വീട്ടിലേക്കാവശ്യമായ ഡിജിറ്റൽ,​ ഇലക്‌ട്രോണിക്‌സ്,​ ഹോം അപ്ളയൻസസ് ഉത്‌പന്നങ്ങൾ 60 ശതമാനം വരെ ഡിസ്കൗണ്ടിൽ ഗ്രേറ്റ് ഫ്രീഡം ഓഫറിലൂടെ വാങ്ങാം. പ്രമുഖ ബ്രാൻഡുകൾ നൽകുന്ന ഓഫറുകളും എക്‌സ്‌റ്റൻഡഡ് വാറന്റികളും കാഷ്ബാക്കുകളും ഇതോടൊപ്പം സ്വന്തമാക്കാം. 20 ശതമാനം വരെ കാഷ്ബാക്ക്,​ വൺ ഇ.എം.ഐ ബാക്ക് ഓഫർ തുടങ്ങിയ ആകർഷണങ്ങളുമായി മികച്ച ഫിനാൻസ് സ്കീമുകളും ഒരുക്കിയിട്ടുണ്ട്.