പ്രഭാഷണം നടത്തി

Friday 12 August 2022 10:08 PM IST

അടൂർ :അടൂർ സാഹിത്യവേദിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ' ഇ. എം. എസും, മലയാളസാഹിത്യവും' എന്ന വിഷയത്തിൽ ഡോ. സി. ഉണ്ണികൃഷ്ണൻ പ്രഭാഷണം നടത്തി. വിമർശകർ ഭയപ്പാടോടെ ജീവിക്കുന്ന സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാധികാരി ആർ. ഉണ്ണികൃഷ്ണപിള്ള അദ്ധ്യക്ഷതവഹിച്ചു. വേദി പ്രസിഡന്റ് അലക്സ് ജോർജ്, ജി. വിത്സൺ, പ്രൊഫ.ശങ്കരനാരായണൻ, തെങ്ങമം ഗോപകുമാർ, കെ. യു. ശ്രീകുമാർ, ശ്രീനാദേവി കുഞ്ഞമ്മ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.സെക്രട്ടറി ഇടയ്ക്കാട് സിദ്ധാർത്ഥൻ സ്വാഗതവും മേരികുര്യൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement