കെ.പി.സി.സി റേഡിയോ ജയ്‌ഹോ പ്രക്ഷേപണം 15ന്

Saturday 13 August 2022 12:01 AM IST

തിരുവനന്തപുരം: കോഴിക്കോട് ചിന്തൻ ശിബിരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച കെ.പി.സി.സി ഓൺലൈൻ റേഡിയോ ജയ്‌ഹോയുടെ പ്രക്ഷേപണം സ്വാതന്ത്ര്യ ദിനത്തിൽ ആരംഭിക്കും. ഇന്ദിരാഭവനിൽ രാവിലെ 10ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം നിർവഹിക്കും. വാർത്തകൾ, വാർത്താധിഷ്ഠിത പരിപാടികൾ, വിനോദപരിപാടികൾ എന്നിവയ്ക്ക് പുറമെ ലോക മലയാളികളെ പങ്കെടുപ്പിച്ച് മത്സരവും ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളും അവതാരകരാകും. ഡിസ്‌കവറി ഒഫ് ഇന്ത്യ, ഗാന്ധിപർവ്വം തുടങ്ങിയ പരിപാടികളുമുണ്ടാകും.